തന്റെ പേരില്‍ പ്രചരിക്കുന്ന അശ്ലീല വിഡിയോയ്ക്കെതിരെ പരാതി നൽകി നടി രമ്യ സുരേഷ്
Jun 2, 2021, 13:47 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 02.06.2021) തന്റെ പേരിൽ പ്രചരിക്കുന്ന വ്യജ വീഡിയോയ്ക്ക് എതിരെ പരാതിയുമായി നടി രമ്യാ സുരേഷ്. തന്റെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന സ്‍ത്രീയുടെതാണ് വിഡിയോ. ഇത് താനല്ലെന്ന് വ്യക്തമാക്കിയ നടി ഇതിനെതിരെ നിയമപരമായി ഏതറ്റം വരെയും പോരാടുമെന്നും അറിയിച്ചു

എന്നെ പരിചയമുള്ള ഒരാൾ ആണ് എനിക്ക് ഈ വിഡിയോയെ കുറിച്ച് അറിയിച്ചത്. ഫോടോയും വിഡിയോയും എന്റെ ഫോണിലേക്ക് അയച്ചുതരികയായിരുന്നു. ഫേസ്‍ബുകിലുള്ള എന്റെ രണ്ട് ഫോടോയും വേറൊരു വിഡിയോയുമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. എന്നാൽ ഫോടോയിലെ ആള്‍ എന്നെപ്പോലെ തന്നെയായിരുന്നു. വിഡിയോയിലെ സ്‍ത്രീയും അതുപോലെ തന്നെ. ഉടൻതന്നെ നാട്ടിലെ പൊലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിച്ചെന്നും താരം വ്യക്തമാക്കി.
അവര്‍ പറഞ്ഞത് അനുസരിച്ച് ആലപ്പുഴ എസ് പി ഓഫീസില്‍ ചെന്ന് പരാതി കൊടുത്തു. വിഡിയോ വന്ന ഗ്രൂപിന്റെയും ഗ്രൂപ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങൾ എടുത്തു. വേണ്ട നടപടികൾ ഉടനടി ചെയ്യുമെന്നും അവർ അറിയിച്ചുവെന്നും രമ്യ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.