ജീവിച്ചിരിക്കുന്ന ഒരാളെ കൊന്നിട്ടുവേണോ നിങ്ങള്‍ക്ക് പണമുണ്ടാക്കാന്‍; താന്‍ മരിച്ചെന്ന വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി രേഖ

 


ചെന്നൈ: (www.kvartha.com 27.09.2019) ജീവിച്ചിരിക്കുന്ന ഒരാളെ കൊന്നിട്ടുവേണോ നിങ്ങള്‍ക്ക് പണമുണ്ടാക്കാന്‍ എന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര താരം രേഖ. താന്‍ മരിച്ചെന്ന വ്യാജവാര്‍ത്ത നല്‍കിയ യുട്യൂബിനെതിരെയായിരുന്നു താരത്തിന്റെ പൊട്ടിത്തെറിക്കല്‍. തമിഴ്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ച താരമാണ് രേഖ.

'എത്രയോ കലാകാരന്മാരെ വളര്‍ത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാധ്യമപ്രവര്‍ത്തകര്‍. ഉത്തരേന്ത്യയില്‍ നിന്നോ തെലുങ്കില്‍ നിന്നോ വന്നവരാണെങ്കിലും അവരെയെല്ലാം നിങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്നു വന്ന നയന്‍താരയെപ്പോലും വാഴ്ത്തി എഴുതിയവരാണ് നിങ്ങള്‍! എന്നിട്ട് ഇതുപോലെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നത് ശരിയാണോ?,' എന്നാണ് രേഖയുടെ ചോദ്യം.

 ജീവിച്ചിരിക്കുന്ന ഒരാളെ കൊന്നിട്ടുവേണോ നിങ്ങള്‍ക്ക് പണമുണ്ടാക്കാന്‍; താന്‍ മരിച്ചെന്ന വ്യാജവാര്‍ത്ത നല്‍കിയവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് നടി രേഖ

ജി വി പ്രകാശ് നായകനായെത്തുന്ന 100% കാതല്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു നടി രേഖയുടെ പ്രതികരണം. 'നടി രേഖയുടെ മൃതദേഹമാണോ ഇത്?' എന്നൊരു തലക്കെട്ട് നല്‍കി വെള്ളത്തുണിയില്‍ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമല്‍ഹാസന്റെയും ചിത്രങ്ങള്‍ നല്‍കി ഒരു വ്യാജ വാര്‍ത്ത 'മീശ മച്ചാന്‍' എന്നൊരു യുട്യൂബ് ചാനല്‍ നല്‍കിയിരുന്നു. ഓഗസ്റ്റ് 17നാണ് വിഡിയോ അപ്ലോഡ് ചെയ്തത്. ആ വ്യാജവാര്‍ത്ത 10 ലക്ഷം പേരാണ് യൂട്യൂബില്‍ കണ്ടത്.

'എവിടെയോ ഇരുന്ന് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി അതില്‍ അനാവശ്യ വിഷയങ്ങള്‍ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ചു പേരുണ്ട്. ഇതു നിയന്ത്രിക്കാന്‍ എന്തെങ്കിലും സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരണം. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപൊലെ വ്യാജവാര്‍ത്തകള്‍ വരുന്നത്. അവര്‍ മരിച്ചു പോയി. ഇവര്‍ക്ക് ഇങ്ങനെ ആയി... അങ്ങനെ ആയി എന്നൊക്കെ പറഞ്ഞാണ് വ്യാജവാര്‍ത്തകള്‍! എനിക്കതില്‍ സങ്കടമില്ല.

പക്ഷെ, എനിക്ക് ചുറ്റും നില്‍ക്കുന്ന എന്നെ ഇഷ്ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്. എന്നെത്തന്നെ വിളിച്ച് നിരവധി പേര്‍ ചോദിച്ചു, ഞാന്‍ മരിച്ചുപോയോ എന്ന്. ഞാന്‍ പറഞ്ഞു ആ.. ഞാന്‍ മരിച്ചു പോയി. നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്!,' രേഖ പറഞ്ഞു.

കലൈഞ്ജര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം മരിച്ചുപോയെന്ന് എഴുതിപ്പിടിപ്പിച്ചു. നടി കെ ആര്‍ വിജയ മരിച്ചെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. മോഹന്‍ സാറിനെയൊക്കെ എത്രയോ തവണ ഇതുപോലെ കൊന്നിട്ടുണ്ട്. ഇവരൊന്നും തിരിച്ച് ചോദിക്കാന്‍ വരാത്തതുകൊണ്ടാണ് ഇതെല്ലാം ആവര്‍ത്തിക്കപ്പെടുന്നത്. അതു വച്ച് അവര്‍ പൈസയുണ്ടാക്കുന്നു.

ഞാന്‍ ഇവിടെ സന്തോഷമായി തന്നെ ജീവിക്കുന്നു. ഭര്‍ത്താവിന്റെയും മക്കളുടെയും ഒപ്പം സന്തോഷമായാണ് ഞാന്‍ കഴിയുന്നത്. എന്റെ വ്യക്തിജീവിതം മനോഹരമായാണ് ഞാന്‍ കൊണ്ടുപോകുന്നത്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ നന്നായി ചെയ്യുന്നു. നൂറു പടങ്ങളില്‍ അഭിനയിച്ചു. എന്നാലും ഇനിയും നിരവധി ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കര്‍പ്പൂരം കത്തിച്ചു വയ്ക്കണോ? അതു നല്ലതാണോ?, എന്നാണ് രേഖയുടെ ചോദ്യം.

'പ്രശസ്തി നമ്മളെ തേടി വരണം. അല്ലാതെ നമ്മള്‍ പ്രശസ്തിയെ തേടിപ്പോയിട്ട് കാര്യമില്ല,' എന്നും രേഖ കൂട്ടിച്ചേര്‍ത്തു. ചന്ദ്രമൗലി സംവിധാനം ചെയ്യുന്ന 100% കാതല്‍ എന്ന ചിത്രമാണ് രേഖയുടെതായി ഈയടുത്ത് റിലീസ് ചെയ്യുന്ന ചിത്രം. ജി വി പ്രകാശിന്റെ അമ്മവേഷത്തിലാണ് രേഖ ഈ ചിത്രത്തിലെത്തുന്നത്. ഒക്ടോബര്‍ നാലിന് ചിത്രം പ്രദര്‍ശനത്തിനെത്തും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress Rekha's Emotional Speech at 100% Kadhal Press Meet, Chennai, News, Cinema, Actress, Fake, Criticism, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia