ഇത് പ്രണയ സാഫല്യം; തെന്നിന്‍ഡ്യന്‍ താരം റെബ മോണിക ജോണ്‍ വിവാഹിതയായി; വരന്‍ ജോയ്‌മോന്‍ ജോസഫ്
Jan 11, 2022, 16:31 IST
ചെന്നൈ : (www.kvartha.com 11.01.2022) തെന്നിന്‍ഡ്യന്‍ താരം റെബ മോണിക ജോണ്‍ വിവാഹിതയായി. ദുബൈയില്‍ ജോലി ചെയ്യുന്ന
ജോയ്‌മോന്‍ ജോസഫ് ആണ് വരന്‍. ഇരുവരുടേയും പ്രണയ വിവാഹമാണ്. ബെന്‍ഗ്ലൂറുവിലെ പള്ളിയില്‍ വെച്ച് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്.
ഒരു വര്‍ഷം മുമ്പാണ് ജോയ്‌മോന്‍ തന്നോട് പ്രണയം പറഞ്ഞതെന്ന് റെബ സോഷ്യല്‍മീഡിയ വഴി അറിയിച്ചിരുന്നു. കൂടാതെ ഇടയ്ക്കിടെ ജോയ്‌മോനൊപ്പമുള്ള ഡേറ്റിങ് ചിത്രങ്ങളും റെബ പങ്കുവെക്കാറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം, ഫെബ്രുവരി നാലിന് റെബയുടെ ജന്മദിനത്തിലാണ് ജോയ്‌മോന്‍, നടിയെ പ്രൊപോസ് ചെയ്യുന്നത്. പ്രണയാഭ്യര്‍ഥന റെബേ സ്വീകരിക്കുകയും ചെയ്തു. പ്രണയം ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുന്‍പേ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും റെബ മോണികയും ജോയ്‌മോനും വിവാഹിതരാകുകയായിരുന്നു.
വിവാഹത്തിന് ശേഷം ബെന്‍ഗ്ലൂര്‍ ലീല പാലസില്‍ ആഘോഷമായി റിസപ്ഷനും നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക് ഷോയും വിവാഹത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
മലയാളി ആണെങ്കിലും റെബ ബെന്‍ഗ്ലൂറിലാണ് കുടുംബസമേതം താമസിക്കുന്നത്. താരത്തിന്റെ സിനിമാ അരങ്ങേറ്റം വിനീത് ശ്രീനിവാസന്‍ സിനിമ ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെയായിരുന്നു. നിവിന്‍ പോളി നായകനായ സിനിമ 2016ല്‍ ആണ് റിലീസ് ചെയ്തത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം വിനീത് ശ്രീനിവാസന്‍ ഒരുക്കിയത്.
ചിപ്പി എന്ന നിവിന്റെ കാമുകിയുടെ വേഷമായിരുന്നു റെബ അവതരിപ്പിച്ചത്. വിജയ് ചിത്രം ബിഗിലില്‍ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു. ജര്‍ഗണ്ടി, ധനുഷ് രാശി നെയ്യാര്‍കളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാല്‍ നായകനാകുന്ന എഫ് ഐ ആര്‍ ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
Keywords: Actress Reba Monica John gets hitched, Chennai, News, Cinema, Actress, Marriage, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.