അവസരവാദി, നിങ്ങളെ പോലുള്ളവര്‍ കാരണമാണ് ആളുകള്‍ സിനിമാക്കാരെ പരിഹസിക്കുന്നത്; കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ഖുശ് ബുവിനെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി
Oct 13, 2020, 14:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 13.10.2020) കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ഖുശ് ബുവിനെതിരെ വിമര്‍ശനവുമായി നടി രഞ്ജിനി. തുടര്‍ച്ചയായി പാര്‍ട്ടി വിടുന്നതിലൂടെ അവസരവാദിയാണ് താനെന്ന് ഖുശ് ബു തെളിയിച്ചിരിക്കുന്നതായും സിനിമാ മേഖലക്കാകെ നാണക്കേടുണ്ടാക്കിയതായും രഞ്ജിനി പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഞ്ജിനി ഖുശ് ബുവിനെതിരെ തിരിഞ്ഞത്.
ഖുശ് ബു സി പി ഐ എമ്മില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതിലും അത് ഭുതമൊന്നുമില്ല. രാഷ്ട്രീയമെന്നത് ക്ഷമയും നയചാതുര്യവും അതിനേക്കാളുമുപരി ആദര്‍ശവുമാണ്. അല്ലാതെ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പദവി ഉറപ്പിക്കലല്ല.
പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും നിരന്തരം കുറ്റപ്പെടുത്തിയിരുന്ന താങ്കള്‍ ഇന്നലെ മോദിയെ സ്തുതിച്ചത് നിരാശാജനകമാണ്. ഇന്ത്യയെ നയിക്കാന്‍ അനുയോജ്യനായ ഒരേ ഒരു വ്യക്തി മോദിയാണെന്ന സ്തുതി താങ്കള്‍ ഒരു അവസരവാദിയാണെന്നല്ലേ കാണിക്കുന്നത്.
അപക്വമായ പ്രസ്താവനകളുടെ പേരില്‍ മറ്റു മേഖലയിലുള്ളവര്‍ സിനിമാക്കാരെ പരിഹസിക്കുന്നതില്‍ ആശ്ചര്യമില്ലെന്ന് ഖുശ് ബു സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങളുടെ സ്വാര്‍ത്ഥത സിനിമാ മേഖലക്കൊന്നാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുന്നു' - രഞ് ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
നരേന്ദ്ര മോദിക്കെതിരെയും സംഘ് പരിവാറിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്ന ഖുശ് ബു തിങ്കളാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ പിന്‍വലിക്കുകയില്ലെന്നും പ്രതിപക്ഷത്ത് നില്ക്കുമ്പോള് തന്റെ ജോലി അതായിരുന്നെന്നും ഖുശ്ബു പ്രതികരിച്ചു. ബിജെപി നേതാക്കള്‍ അഴിമതിയുടെ കറ പുരളാത്തവരാണെന്നും ഖുശ് ബു കൂട്ടിച്ചേര്‍ത്തിരുന്നു.
'പ്രിയപ്പെട്ട സഹപ്രവര്‍ത്തക ഖുശ് ബു ബിജെപിയില്‍ ചേര്‍ന്നതിനെ അഭിനന്ദിക്കണമോ എന്നെനിക്കറിയില്ല. ആദ്യം ഡി എം കെ, പിന്നെ എ ഐ ഡി എം കെ (താല്പര്യമുണ്ടായിരുന്നെങ്കിലും നിഷേധിക്കപ്പെട്ടു), പിന്നെ കോണ്‍ഗ്രസ്, ഇന്നലെ ബി ജെ പി.
ഖുശ് ബു സി പി ഐ എമ്മില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതിലും അത് ഭുതമൊന്നുമില്ല. രാഷ്ട്രീയമെന്നത് ക്ഷമയും നയചാതുര്യവും അതിനേക്കാളുമുപരി ആദര്‍ശവുമാണ്. അല്ലാതെ നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചുള്ള പദവി ഉറപ്പിക്കലല്ല.
പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും നിരന്തരം കുറ്റപ്പെടുത്തിയിരുന്ന താങ്കള്‍ ഇന്നലെ മോദിയെ സ്തുതിച്ചത് നിരാശാജനകമാണ്. ഇന്ത്യയെ നയിക്കാന്‍ അനുയോജ്യനായ ഒരേ ഒരു വ്യക്തി മോദിയാണെന്ന സ്തുതി താങ്കള്‍ ഒരു അവസരവാദിയാണെന്നല്ലേ കാണിക്കുന്നത്.
അപക്വമായ പ്രസ്താവനകളുടെ പേരില്‍ മറ്റു മേഖലയിലുള്ളവര്‍ സിനിമാക്കാരെ പരിഹസിക്കുന്നതില്‍ ആശ്ചര്യമില്ലെന്ന് ഖുശ് ബു സ്ഥിരീകരിച്ചിരിക്കുന്നു. നിങ്ങളുടെ സ്വാര്‍ത്ഥത സിനിമാ മേഖലക്കൊന്നാകെ നാണക്കേട് ഉണ്ടാക്കിയിരിക്കുന്നു' - രഞ് ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
നരേന്ദ്ര മോദിക്കെതിരെയും സംഘ് പരിവാറിനെതിരെയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്ന ഖുശ് ബു തിങ്കളാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ പ്രധാനമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ പിന്‍വലിക്കുകയില്ലെന്നും പ്രതിപക്ഷത്ത് നില്ക്കുമ്പോള് തന്റെ ജോലി അതായിരുന്നെന്നും ഖുശ്ബു പ്രതികരിച്ചു. ബിജെപി നേതാക്കള്‍ അഴിമതിയുടെ കറ പുരളാത്തവരാണെന്നും ഖുശ് ബു കൂട്ടിച്ചേര്‍ത്തിരുന്നു.
Keywords: Actress Ranjini facebook post against Khushbu, Chennai,News,Cinema,Actress,Criticism,Politics,Facebook Post,National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.