വര്‍ഷങ്ങളായുള്ള പ്രണയം; മിനിസ്‌ക്രീന്‍ താരം പ്രീത പ്രദീപ് വിവാഹിതയായി, വരന്‍ ഉറ്റ സുഹൃത്ത്, ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
Aug 26, 2019, 17:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 25.08.2019) മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി പ്രീത പ്രദീപിന്റെ വിവാഹം കഴിഞ്ഞു. ആത്മാര്‍ത്ഥ സുഹൃത്ത് വിവേകിനെയാണ് പ്രീത ജീവിതപങ്കാളിയാക്കിയത്. ആഗസ്റ്റ് 25നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഡിഗ്രിക്ക് പഠിക്കുന്നതിനിടയിലായിരുന്നു പ്രീതയെ വിവേക് പ്രൊപ്പോസ് ചെയ്തത്. കല്യാണത്തിന് ഇരുവരുടെയും വീട്ടുക്കാര്‍ക്കും സമ്മതമായിരുന്നു. ഇരുവരുടെയും എന്‍ഗേജ്മെന്റ് ഡിംസബറിലായിരുന്നു കഴിഞ്ഞത്. നര്‍ത്തകി എന്ന നിലയില്‍ കഴിവ് തെളിയിച്ചതിന് പിന്നാലെയാണ് താരം സീരിയലിലേക്ക് എത്തിയത്. സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതമായി മാറിയ മുഖമാണ് പ്രീതയുടേത്.
ഏഷ്യാനെറ്റിലെ പരസ്പരത്തിലായിരുന്നു പ്രീത ആദ്യം അഭിനയിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന മറുതീരം തേടി എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലും പ്രീത പങ്കെടുക്കുന്നുണ്ട്. സീരിയലില്‍ മാത്രമല്ല സിനിമയിലും പ്രീത അഭിനയിക്കാറുണ്ട്. ഉയരെയില്‍ പാര്‍വതിയുടെ ചേച്ചിയായെത്തിയത് പ്രീതയായിരുന്നു.
സ്റ്റാര്‍ മാജിക്കിലെ താരങ്ങളും മറുതീരം തേടിയിലെ സഹപ്രവര്‍ത്തകരും പ്രീതയേയും വിവേകിനേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഡിഗ്രിക്ക് പഠിക്കുന്നതിനിടയിലായിരുന്നു പ്രീതയെ വിവേക് പ്രൊപ്പോസ് ചെയ്തത്. കല്യാണത്തിന് ഇരുവരുടെയും വീട്ടുക്കാര്‍ക്കും സമ്മതമായിരുന്നു. ഇരുവരുടെയും എന്‍ഗേജ്മെന്റ് ഡിംസബറിലായിരുന്നു കഴിഞ്ഞത്. നര്‍ത്തകി എന്ന നിലയില്‍ കഴിവ് തെളിയിച്ചതിന് പിന്നാലെയാണ് താരം സീരിയലിലേക്ക് എത്തിയത്. സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതമായി മാറിയ മുഖമാണ് പ്രീതയുടേത്.
ഏഷ്യാനെറ്റിലെ പരസ്പരത്തിലായിരുന്നു പ്രീത ആദ്യം അഭിനയിച്ചത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തുവരുന്ന മറുതീരം തേടി എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലും പ്രീത പങ്കെടുക്കുന്നുണ്ട്. സീരിയലില്‍ മാത്രമല്ല സിനിമയിലും പ്രീത അഭിനയിക്കാറുണ്ട്. ഉയരെയില്‍ പാര്‍വതിയുടെ ചേച്ചിയായെത്തിയത് പ്രീതയായിരുന്നു.
സ്റ്റാര്‍ മാജിക്കിലെ താരങ്ങളും മറുതീരം തേടിയിലെ സഹപ്രവര്‍ത്തകരും പ്രീതയേയും വിവേകിനേയും ആശീര്‍വദിക്കാനായി എത്തിയിരുന്നു.
Keywords: News, Kerala, Kochi, Cinema, Entertainment, Actress, Marriage, Social Network, Girl Friend, Family, Love, Actress Preetha Pratheep Got Married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.