ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുന്നു, 'അമ്മ' യെ വിമർശിച്ച് നടി പാര്‍വതി തിരുവോത്ത്

 


ADVERTISEMENT

കൊച്ചി: (www.kvartha.com 09.02.2021) താരസംഘടനയായ അമ്മയെ വീണ്ടും വിമര്‍ശിച്ച്‌ നടി പാര്‍വതി തിരുവോത്ത്. അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ എക്‌സിക്യുടീവ് അംഗങ്ങളായ വനിതാ താരങ്ങള്‍ക്ക് വേദിയില്‍ ഇരിപ്പിടം അനുവദിച്ചില്ലെന്ന് ആരോപിച്ചാണ്‌ വിമര്‍ശനം.

ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നും, ഒരു നാണവുമില്ലാതെ ഈ രീതികള്‍ ഇപ്പോഴും തുടരുന്ന സംഘടനകളുള്ള സമയത്ത്, തനിക്കൊരു സിദ്ധാര്‍ത്ഥ് ശിവയുടെ അടുത്തിരുന്ന് സിനിമയെക്കുറിച്ച്‌ സംസാരിക്കാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ് എന്നും പാര്‍വതി പറഞ്ഞു.

ഉദ്ഘടന ചടങ്ങിനിടെ മോഹന്‍ലാല്‍, മമ്മൂട്ടി, ഇടവേള ബാബു, മുകേഷ്, ജഗദീഷ് തുടങ്ങിയ എക്‌സിക്യുടീവ് അംഗങ്ങള്‍ വേദിയിലിരിക്കുകയും എക്‌സിക്യുടീവ് കമിറ്റിയിലുള്ള ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ വേദിക്ക് സമീപം നില്‍ക്കുകയുമായിരുന്നു. ഇതാണ് വിവാദത്തിന് കാരണമായത്.
Aster_MIMS

ആണുങ്ങള്‍ വേദികളില്‍ ഇരിക്കുകയും സ്ത്രീകള്‍ സൈഡില്‍ നില്‍ക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുന്നു, 'അമ്മ' യെ വിമർശിച്ച് നടി പാര്‍വതി തിരുവോത്ത്

ശനിയാഴ്ചയായിരുന്നു ആധുനിക രീതിയിൽ പണി കഴിഞ്ഞ 'അമ്മ' താരസംഘടനയുടെ ആസ്ഥാനമന്ദിരം കൊച്ചിയിൽ മോഹൻലാലും മമ്മൂട്ടിയും ചേർന്ന് ഉദ്‌ഘാടനം ചെയ്തത്. കോവിഡ് സാഹചര്യം മൂലം 100 പേർ മാത്രം പങ്കെടുത്ത പരിപാടി ആയിരുന്നു.

ഇടവേള ബാബുവിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു പാർവതി അടുത്തിടെയാണ് 'അമ്മ' സംഘടനയിൽ നിന്നും രാജിവച്ചത്. "ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ലെന്ന കുറിപ്പോടെ ഫേസ്ബുകിലൂടെയാണ് പാർവ്വതി രാജി പ്രഖ്യാപിച്ചത്.

Keywords:  Kerala, News, State, Film, Amma, Cinema, Actress, Actor, Entertainment, Mohanlal, Mammootty, Woman, Organisation, Actress Parvathy, Amma organization, Actress Parvathy Thiruvoth criticizes 'Amma' organization.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia