കിടിലന്‍ ഡാന്‍സുമായി മലയാളികളുടെ പ്രിയതാരവും മകളും; ഇതിലേതാ 'ബസന്തി'യെന്ന് ആരാധകര്‍, വീഡിയോ വൈറല്‍
Sep 25, 2021, 16:12 IST
കൊച്ചി: (www.kvartha.com 25.09.2021) വിവാഹത്തോടെ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും മലയാളികളുടെ പ്രിയതാരമാണ് നിത്യ ദാസ്. തന്റെ മകളുമൊത്തുള്ള ഓരോ നിമിഷങ്ങളും പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അത്തരത്തില്‍ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്.
ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ റീല്‍സാണ് ശ്രദ്ധനേടുന്നത്. അമ്മയുടേയും മകളുടേയും ജോഡി എന്ന തലകെട്ടോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാഴ്ചയില്‍ ഇരുവരും ഒരു പോലെയാണെന്നാണ് ആരാധകര്‍ പറയുന്നത്. സന്തൂര്‍ മമി എന്നുവരെയാണ് നിത്യയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. മകള്‍ നൈനയുമായുള്ള താരത്തിന്റെ റീല്‍സ് നിമിഷ നേരം കൊണ്ടാണ് വൈറലായത്. വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. ഇതിലേതാ 'ബസന്തി' എന്നാണ് ചിലര്‍ ചോദിക്കുന്നത്. നടി മന്യയും കമന്റുകളില്‍ തന്റെ ഇഷ്ടം പങ്കുവെക്കുന്നുണ്ട്.
'ഈ പറക്കും തളിക' എന്ന കോമെഡി ചിത്രത്തിലൂടെ എത്തി മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നിത്യം ഒരുപിടി മികച്ച കഥാപാത്രത്തെ ആരാധകര്‍ക്ക് സമ്മാനിച്ചു. 2007ല്‍ പുറത്തിറങ്ങിയ സൂര്യകിരീടമാണ് താരത്തിന്റെ അവസാന ചിത്രം.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2007ല്‍ ഗുരുവായൂര്‍ വച്ചായിരുന്നു അരവിന്ദ് സിംഗ് ജാംവാളിന്റെയും നിത്യ ദാസിന്റെയും വിവാഹം. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ അരവിന്ദ് കാശ്മീര്‍ സ്വദേശിയാണ്. നൈന ജാംവാള്‍, നമാന്‍ സിംഗ് ജാംവാള്‍, എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.