ലോകം എന്തും പറയട്ടെ! അവള്‍ എന്റേതാണ് : സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി നടി മുക്ത

 


ADVERTISEMENT

കൊച്ചി: (www.kvartha.com 19.10.2021) ചാനല്‍ പരിപാടിക്കിടെ താന്‍ മകളെ കുറിച്ച് പറഞ്ഞ ഒരു വാക്ക് പൊലിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി നടി മുക്ത. ഫ്‌ള വേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് പരിപാടിയിലാണ് മുക്ത അഞ്ചുവയസുകാരിയായ മകള്‍ കിയാര എന്ന കണ്‍മണിയെ കുറിച്ച് പറഞ്ഞത്.

മകള്‍ക്കൊപ്പമാണ് മുക്ത പരിപാടിയില്‍ പങ്കെടുത്തത്. മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്തു പഠിക്കണമെന്നും മറ്റൊരു വീട്ടില്‍ കയറി ചെല്ലാനുള്ളതാണെന്നുമായിരുന്നു മുക്തയുടെ പരാമര്‍ശം. ഇതാണ് ആളുകള്‍ ഏറ്റെടുക്കുകയും വിവാദത്തിന് ഇടയാക്കുകയും ചെയ്തത്. ഇപ്പോഴിതാ തന്റെയും മകളുടെയും പേരില്‍ നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മുക്ത.

അവള്‍ എന്റേതാണ്. ലോകം എന്തും പറയട്ടെ... ഞാന്‍ പറഞ്ഞ ഒരുവാക്കില്‍ കേറി പിടിച്ചു, അതു ഷെയര്‍ ചെയ്തു സമയം കളയാതെ... ഒരുപാടു പേര്‍ നമ്മളെ വിട്ടു പോയി... പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം.... അവര്‍ക്കും ആ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ഥിക്കൂ, മകള്‍ക്കൊപ്പമുള്ള ചിത്രത്തോടൊപ്പം മുക്ത കുറിച്ചു.

സംഭവത്തില്‍ മുക്തക്കെതിരേ വനിതാകമിഷനും ബാലാവകാശകമിഷനും വാര്‍ത്താവിതരണ വകുപ്പിനും ചിലര്‍ പരാതി നല്‍കിയതും വാര്‍ത്തയായി മാറിയിരുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരാമര്‍ശം ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും പരാതിയില്‍ പറയുന്നു.

ഇതില്‍ അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും ഇവര്‍ തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടു.

പെണ്‍കുഞ്ഞായതിനാല്‍ അതിന്റെ ബാല്യം നശിപ്പിക്കാതിരിക്കൂ, ഇത്തരം പഴഞ്ചന്‍ വര്‍ത്തമാനം നിര്‍ത്തി മാറി ചിന്തിക്കാറായില്ലേ ഇനിയും. മുക്തയുടെ വാക്കുകളെ ആരും തിരുത്തുന്നില്ല, എല്ലാവരും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയാണ് എന്നും മറ്റുമുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നടി എന്നതിലുപരി ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെ ഭാര്യയാണ് മുക്ത. മുക്തയെ പോലെത്തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാണ് കിയാര. വല്യമ്മ റിമി ടോമിയോടൊപ്പവും അമ്മയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയകളിലെ നിറസാന്നിധ്യമാണ് കിയാര.
Aster mims 04/11/2022

ലോകം എന്തും പറയട്ടെ! അവള്‍ എന്റേതാണ് : സോഷ്യല്‍ മീഡിയയില്‍ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടിയുമായി നടി മുക്ത

Keywords:  Actress Muktha reacts to controversies her daughter Kiara, Kochi, News, Actress, Controversy, Criticism, Daughter, Social Media, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia