ADVERTISEMENT
കൊച്ചി: (www.kvartha.com 22.12.2020) നിരവധി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി മൃദുല വിജയ് യും മഴവില്‍ മനോരയിലെ മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടന് യുവകൃഷ്ണയും വിവാഹിതരാകുന്നു. ഇവരുടെ വിവാഹനിശ്ചയം ഡിസംബര്‍ 23 ന് ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും.
തിരുവനന്തപുരം സ്വദേശിയായ മൃദുല വിജയ് 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത 'കൃഷ്ണതുളസി' യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. വിജയകുമാര്‍ റാണി ദമ്പതികളുടെ മകളാണ് മൃദുല. ഏക സഹോദരി പാര്‍വതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് ചേച്ചിമാര്.
Keywords: Actress Mridula Vijay and actor Yuvakrishna are getting married, Kochi, News, Television, Actress, Actor, Marriage, Cinema, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
