മകന്‍ മാനസികമായി പീഡിപ്പിക്കുന്നു; ഭക്ഷണവും മരുന്നും തരുന്നില്ല, മകളുമായി ഫോണില്‍ സംസാരിക്കാനും അനുവദിക്കുന്നില്ലെന്ന പരാതിയുമായി നടി മീനാഗണേഷ് പോലീസില്‍

 


പാലക്കാട്: (www.kvartha.com 23.03.2017) മകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്നുമുള്ള പരാതിയുമായി നടി മീനാ ഗണേഷ് പോലീസില്‍. തനിക്ക് സമയത്ത് ഭക്ഷണവും മരുന്നും നല്‍കുന്നില്ലെന്നും മകളുമായി ഫോണില്‍ സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്നും മീന പരാതിയില്‍ ആരോപിക്കുന്നു. ഷൊര്‍ണൂര്‍ പോലീസ് സ്‌റ്റേഷനിലാണ് മീന പരാതി നല്‍കിയത്.

തന്റെ സ്വത്ത് മകള്‍ക്ക് മാത്രമായി നല്‍കിയെന്ന തെറ്റിധാരണയാണ് പീഡനത്തിന് കാരണമെന്ന് മീനാ ഗണേഷ് പറയുന്നു. പരാതിയെത്തുടര്‍ന്ന് മകനേയും മകളേയും സ്‌റ്റേഷനിലേക്കു വിളിച്ചു വരുത്തിയ ഷൊര്‍ണൂര്‍ പോലീസ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എം ആര്‍ മുരളിയുടെ സാന്നിധ്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിച്ചു. ഷൊര്‍ണൂരിലെ വീടും സ്ഥലവും ആറു മാസത്തിനകം വില്‍പ്പന നടത്തി ഇരുമക്കള്‍ക്കുമായി വീതിച്ചു നല്‍കാനാണ് സ്‌റ്റേഷനില്‍ ധാരണയായത്.

  മകന്‍ മാനസികമായി പീഡിപ്പിക്കുന്നു; ഭക്ഷണവും മരുന്നും തരുന്നില്ല, മകളുമായി ഫോണില്‍ സംസാരിക്കാനും അനുവദിക്കുന്നില്ലെന്ന പരാതിയുമായി നടി മീനാഗണേഷ് പോലീസില്‍

വസ്തു ആധാരം എം.ആര്‍. മുരളിയുടെ കൈവശം തല്‍ക്കാലത്തേക്ക് സൂക്ഷിക്കാനും ധാരണയായിട്ടുണ്ട്. 73 കാരിയായ മീനാ ഗണേഷ് മകള്‍ക്കൊപ്പമാകും ഇനി താമസിക്കുക. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് മീനയുടെ മകന്‍ മനോജിന്റെ പ്രതികരണം.

Also Read:
ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Actress Meena Ganesh accuses her son of domestic violence, Palakkad, Complaint, News, Allegation, Compromise, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia