കട്ടപ്പനയിലെ ഹൃതിക് റോഷന്‍ സിനിമയിലെ നായിക ലിജോമോള്‍ ജോസ് വിവാഹിതയായി; വരന്‍ അരുണ്‍ ആന്റണി
Oct 5, 2021, 11:49 IST
കൊച്ചി: (www.kvartha.com 05.10.2021) കട്ടപ്പനയിലെ ഹൃതിക് റോഷന്‍ സിനിമയിലെ നായിക ലിജോമോള്‍ ജോസ് വിവാഹിതയായി. അരുണ്‍ ആന്റണിയാണ് വരന്‍.
ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹവേഷത്തില്‍ ലിജോമോളെ കാണാന്‍ അതിസുന്ദരിയായിരുന്നു. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് ലിജോമോള്‍ അഭിനയരംഗത്തേക്ക് എത്തിയത്. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ സിനിമയിലെ നായിക കഥാപാത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്.
പിന്നീട് ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് സിനിമയിലും ലിജോമോള്‍ അഭിനയിച്ചിട്ടുണ്ട്. സിവപ്പു മഞ്ചള്‍ പച്ചൈ ആയിരുന്നു ആദ്യ തമിഴ് ചിത്രം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.