SWISS-TOWER 24/07/2023

മമ്മൂക്ക ഫ്രീയായാണ് അഭിനയിച്ചതെന്ന് ലെന; കാശു വാങ്ങിയിട്ടുണ്ടെന്ന് മമ്മൂട്ടി

 


കൊച്ചി: (www.kvartha.com 10.03.2022) മമ്മൂട്ടി നായകനായെത്തിയ ഭീഷ്മപര്‍വം ഇപ്പോള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ അടുത്തിടെയാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അമല്‍ നീരദിന്റെ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ലെനയും ഒരു നല്ല വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മമ്മൂക്കയെ ഇതുവരെ കാണാത്തരീതിയില്‍ കാണാന്‍ കഴിയുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടെന്നാണ് ലെന പറയുന്നത്.
Aster mims 04/11/2022

മമ്മൂക്ക ഫ്രീയായാണ് അഭിനയിച്ചതെന്ന് ലെന; കാശു വാങ്ങിയിട്ടുണ്ടെന്ന് മമ്മൂട്ടി


വളരെ ഫ്രീയായിട്ടാണ് മമ്മൂക്ക അഭിനയിച്ചിരിക്കുന്നതെന്നും ലെന പറഞ്ഞു. ലെനയുടെ വാക്കുകള്‍ ഇങ്ങനെ:

' അമല്‍ നീരദിനൊപ്പം വര്‍ക് ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ബിഗ്ബി യില്‍ നിന്നും ഇതിലേക്ക് നോക്കിയാല്‍ അമലേട്ടനും മമ്മൂക്കയും ഒരുപാട് മാറിയിട്ടുണ്ട്. ഭീഷ്മപര്‍വത്തില്‍ മമ്മൂക്കയുടെ ആക്ടിംഗ് വേറൊരു ലെവലാണ്. വളരെ ഫ്രീയായി ശരീരമൊക്കെ ഇളക്കിയാണ് അഭിനയിച്ചിരിക്കുന്നത്. ഞാനത് മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്.

അപ്പോ മമ്മൂക്ക പറഞ്ഞത് ഹേയ് ഞാന്‍ ഫ്രീയായിട്ടൊന്നും അല്ല, എനിക്ക് കാശ് തന്നിട്ടുണ്ട് എന്നാണ്. ഭീഷ്മപര്‍വത്തില്‍ പ്രേക്ഷകരെ കാത്തിരിക്കുന്ന ഏറ്റവും വലിയ ഘടകവും അത് തന്നെയാണ്. മമ്മൂക്കയ്ക്ക് അമല്‍നീരദിനോടുള്ള വിശ്വാസം അത്രയും വലുതാണ്. അത് ചിത്രത്തില്‍ കാണാനുമുണ്ട്' എന്നും ലെന പറഞ്ഞു.

Keywords: Actress Lena On Mammootty's acting, Kochi, News, Cinema, Mammootty, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia