Leena Antony | തുല്യതാ പരീക്ഷയില്‍ പത്താം ക്ലാസ് പാസായി നടി ലീന ആന്റണി; അഭിനന്ദനം അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചേര്‍ത്തല: (www.kvartha.com) 73-ാം വയസില്‍ പത്താം ക്ലാസ് പാസായി നടി ലീന ആന്റണി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ അമ്മച്ചിയായി പ്രധാന വേഷമിട്ട നടി തുല്യതാ പരീക്ഷയിലൂടെയാണ് പത്താം ക്ലാസ് പാസായത്. സെപ്റ്റംബറിലാണ് പരീക്ഷയെഴുതിയത്. 

നവംബര്‍ അവസാനം പരീക്ഷാഫലം പ്രസിദ്ധീകരിച്ചെങ്കിലും കെമിസ്ട്രികും കണക്കിനും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അവ സേ പരീക്ഷയെഴുതിയാണ് ഇപ്പോള്‍ വിജയിച്ചത്. ലീന പരീക്ഷയെഴുതിയ വിവരമറിഞ്ഞ് മന്ത്രി വി ശിവന്‍കുട്ടി സമൂഹ മാധ്യമങ്ങളിലൂടെ അഭിനന്ദനം അറിയിച്ചിരുന്നു. വിജയിച്ചപ്പോഴും മന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.
Aster mims 04/11/2022

ഇനി പ്ലസ് വണ്‍ തുല്യതാ പരീക്ഷയ്ക്ക് ചേരാനാകും. മകന്‍ ലാസര്‍ ഷൈനിന്റെയും മരുമകള്‍ മായാകൃഷ്ണന്റെയും പ്രോത്സാഹനമാണ് തുല്യതാപഠനത്തിനു കാരണമെന്ന് ഇവര്‍ പറയുന്നു.  ലീന ഇപ്പോള്‍ സ്‌പോകണ്‍ ഇന്‍ഗ്ലിഷ് പഠിക്കുന്നുണ്ട്. മൂന്നു മാസമായി കലാമണ്ഡലം അശ്വതിയുടെ കീഴില്‍ കൂടിയാട്ടവും പഠിക്കുന്നു. 

Leena Antony | തുല്യതാ പരീക്ഷയില്‍ പത്താം ക്ലാസ് പാസായി നടി ലീന ആന്റണി; അഭിനന്ദനം അറിയിച്ച് മന്ത്രി വി ശിവന്‍കുട്ടി


മഹേഷിന്റെ പ്രതികാരം സിനിമയിലൂടെ പ്രശസ്തരായ ദമ്പതികളാണ് ആന്റണിയും ലീനയും. ഭര്‍ത്താവും നടനുമായ കെ എല്‍ ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലുകളില്‍ പുസ്തകങ്ങളും സിനിമയുമായിരുന്നു താരത്തിന് കൂട്ട്. 

Keywords:  News,Kerala,State,Actress,Education,Entertainment,Cinema,SSLC,Latest-News,Minister, Actress Leena Antony passed SSLC at her 73 year
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia