കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു; സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹവുമായി മലയാളികളുടെ പ്രിയതാരം കനക
Sep 3, 2021, 15:25 IST
ചെന്നൈ: (www.kvartha.com 03.09.2021) സിനിമ ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹവുമായി പ്രേക്ഷകരുടെ പ്രിയതാരം കനക. ഒരു കാലത്ത് തമിഴിലും മലയാളത്തിലുമായി തിളങ്ങി നിന്ന നടിയായിരുന്നു കനക.
മുകേഷിന്റെ നായികയായി ഗോഡ്ഫാദറിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കനക തമിഴില്‍ രജനീകാന്ത്, വിജയകാന്ത്, പ്രഭു, കാര്‍ത്തിക്, ശരത് കുമാര്‍ എന്നിവരുടെ നായികയായി വലിയ രീതിയിൽ ഓളമുണ്ടാക്കിയിരുന്നു.
ഗോഡ്ഫാദറിന് ശേഷം വസൂധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ശ്രദ്ധേയമായ ഒത്തിരി സിനിമകളില്‍ അഭിനയിച്ചു. ഈ മഴ തേന്‍ മഴ എന്ന മലയാള സിനിമയിലാണ് കനക അവസാനമായി അഭിനയിച്ചത്.
എന്നാൽ ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് താരം. ഒരു സെൽഫി വിഡിയോയിലാണ് കനക ഇക്കാര്യം പറഞ്ഞത്. വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി കഴിഞ്ഞു.

കനകയുടെ വാക്കുകൾ
ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30, 32 വർഷത്തിലേറെയായി. എന്നെ സംബന്ധിച്ചിടത്തോളം എല്ലാം പഴയതായി കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസിനടുത്തായി പ്രായം. കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേകപ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം ഒത്തിരി മാറിയിട്ടുണ്ട്. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താൽ പഴഞ്ചനായിപ്പോയി എന്ന് പറയും. ഒരു പത്തുവർഷത്തിന് ഉള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഇതിനിടയിൽ ഞാൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ചില വ്യക്തിപരമായ കാര്യങ്ങളായിരുന്നു അതിന് കാരണം.
ചെറിയ പ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായി കഴിഞ്ഞു പഠിക്കാൻ കഴിയില്ല. ചിലപ്പോൾ ഒരുപാട് നാൾ എടുത്തേക്കും. മനസിൽ ആഗ്രഹം ഉണ്ടെങ്കിൽ എന്തും പെട്ടെന്ന് പഠിക്കാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത്. ഇല്ലെങ്കിൽ ഒരുപാട് കഷ്ടപ്പെട്ടായാലും പഠിക്കും. ഇനിയിപ്പോൾ ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിക്കുന്നില്ല എന്ന് എന്നോട് ആരും ചോദിക്കില്ലല്ലോ. വയസായ കാലത്താണോ ഇങ്ങനെ ബോധമുദിച്ചതെന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.
എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് സന്തോഷമാണ്. ഞാൻ എന്ത് ചെയ്താലും അതിനെപ്പറ്റിയുള്ള വിമർശനങ്ങൾ എന്നെ അറിയിക്കാൻ മടിക്കണ്ട. നിങ്ങളുടെ വിമർശനങ്ങളെ ഒരു പ്രചോദനമായി എടുത്തു വീണ്ടും മെച്ചപ്പെടുത്താൻ ഞാൻ ശ്രമിക്കും. നമ്മെ ഏൽപിക്കുന്ന ജോലി ഭംഗിയായി മനോഹരമായി ചെയ്യണം എന്നുള്ളത് ഓരോരുത്തരുടെയും ആഗ്രഹമാണല്ലോ.
Keywords: News, Chennai, Entertainment, Film, Actor, Actress, Malayalam, Cinema, India, National, Actress kanaka says she want to come back in film industry.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.