നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി; വരന്‍ തിരുവനന്തപുരം സ്വദേശിയായ എഞ്ചിനീയര്‍
Feb 5, 2018, 11:09 IST
ഹൂസ്റ്റണ്‍: (www.kvartha.com 05.02.2018) പ്രശസ്ത സിനിമാ താരവും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഫെബ്രുവരി നാലാം തീയതി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
എഞ്ചിനീയറായ അരുണ്‍ നാല് വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം. 2002ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്.
ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഒഫ് ആര്‍ട്‌സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തിവരികയാണ് ദിവ്യാ ഉണ്ണി. രണ്ടുമക്കളും ദിവ്യാ ഉണ്ണിക്കൊപ്പമാണ്.

Keywords: Actress Divya Unni gets married again, Marriage, News, Cinema, Entertainment, America, Dance, Children, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.