SWISS-TOWER 24/07/2023

മരണക്കിടക്കയിലാണ്, പറയാനുള്ളത് അറിയിക്കാന്‍ വാക്കുകള്‍ മതിയാവില്ല; ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടതിന് പിറ്റേന്ന് താരത്തിന്റെ മരണം; നടിയും മോഡലും ഗായികയുമായ ദിവ്യ ചൗക്സിയുടെ വേര്‍പാടിന്റെ ഞെട്ടലില്‍ ആരാധകരും സുഹൃത്തുക്കളും

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 13.07.2020) നടിയും മോഡലും ഗായികയുമായ ദിവ്യ ചൗക്സിയുടെ വേര്‍പാടിന്റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളുമൊക്കെ. ഒന്നരവര്‍ഷമായി കാന്‍സറുമായുള്ള യുദ്ധത്തെ അതിജീവിച്ചുകൊണ്ടിരുന്ന 28കാരിയായ ദിവ്യ ഞായറാഴ്ചയാണ് ഭോപ്പാലിലെ വീട്ടില്‍ വെച്ച് മരിച്ചത്. മരണത്തിനു തലേദിവസം ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

താന്‍ മരണകിടക്കയിലാണെന്നു പറഞ്ഞുകൊണ്ടാണ് ദിവ്യ സമൂഹമാധ്യമത്തില്‍ കുറിച്ചത്. തനിക്ക് പറയാനുള്ളത് അറിയിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്നു പറഞ്ഞാണ് ദിവ്യ തുടങ്ങുന്നത്. മാസങ്ങളായി എല്ലാറ്റില്‍ നിന്നും ഒളിച്ചോടുകയായിരുന്നുവെന്നും ധാരാളം മെസേജുകള്‍ ഉള്‍പ്പെടെ ലഭിച്ചുവെന്നും ദിവ്യ പറയുന്നു. താന്‍ മരണകിടക്കയിലാണെന്ന് പറയാനുള്ള സമയമായി. കഷ്ടതയില്ലാത്ത മറ്റൊരു ജീവിതം ഉണ്ടാവട്ടെ. ദയവായി ചോദ്യങ്ങളൊന്നും വേണ്ട, നിങ്ങളെല്ലാം എനിക്കെത്ര വിലപ്പെട്ടതാണെന്ന് ദൈവത്തിനു മാത്രമേ അറിയൂ.. ബൈ...- ദിവ്യ കുറിച്ചു.

മരണക്കിടക്കയിലാണ്, പറയാനുള്ളത് അറിയിക്കാന്‍ വാക്കുകള്‍ മതിയാവില്ല; ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടതിന് പിറ്റേന്ന് താരത്തിന്റെ മരണം; നടിയും മോഡലും ഗായികയുമായ ദിവ്യ ചൗക്സിയുടെ വേര്‍പാടിന്റെ ഞെട്ടലില്‍ ആരാധകരും സുഹൃത്തുക്കളും

ആശുപത്രിയിലെത്തിയതിനു ശേഷവും ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ദിവ്യ കുറിച്ചു. കാന്‍സര്‍ തന്നെ കൊന്നുകൊണ്ടിരിക്കുകയാണെന്നും എളുപ്പത്തില്‍ മരണമടയാന്‍ പ്രാര്‍ഥിക്കണമെന്നുമാണ് ദിവ്യ കുറിച്ചത്.

മരണക്കിടക്കയിലാണ്, പറയാനുള്ളത് അറിയിക്കാന്‍ വാക്കുകള്‍ മതിയാവില്ല; ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിട്ടതിന് പിറ്റേന്ന് താരത്തിന്റെ മരണം; നടിയും മോഡലും ഗായികയുമായ ദിവ്യ ചൗക്സിയുടെ വേര്‍പാടിന്റെ ഞെട്ടലില്‍ ആരാധകരും സുഹൃത്തുക്കളും

കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ദിവ്യ കാന്‍സര്‍ ചികിത്സയിലായിരുന്നുവെന്ന് സംവിധായകന്‍ മൊന്‍ജോയ് മുഖര്‍ജി പറയുന്നു. രോഗം ഭേദമായിരുന്നെങ്കിലും പലപ്പോഴും മാസങ്ങള്‍ക്കു ശേഷം വീണ്ടും അടിമപ്പെടുകയായിരുന്നുവെന്നും എന്നാല്‍ ഇത്തവണ അവള്‍ക്ക് തിരികെ വരാന്‍ സാധിച്ചില്ലെന്നും മൊന്‍ജോയ് പറയുന്നു. 2016 ല്‍ പുറത്തിറങ്ങിയ ദിവ്യയുടെ ആദ്യചിത്രം ഹായ് അപ്ന ദില്‍ തോ അവാരയുടെ സംവിധായകനാണ് ഇദ്ദേഹം. ദിവ്യയുടെ മരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും, ഞെട്ടിച്ചുവെന്നും മൊന്‍ജോയ് പറയുന്നു.

Keywords:  Actress Divya Chouksey Dies After Battling Cancer; "S**t Happens, I'm Strong," She Wrote In Last Message To Fans, Mumbai, News, Dead, Cancer, hospital, Treatment, Actress, Social Network, Bollywood, Cinema, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia