SWISS-TOWER 24/07/2023

'ഫ്ളാറ്റ് ആബ്സ്' ആണ് ഹൈലൈറ്റ്; കിടിലന്‍ ഫിറ്റ്നസ് ഫോട്ടോയുമായി യുവനടി

 



മുംബൈ: (www.kvartha.com 17.10.2020) ഇടയ്ക്കിടെ ഫിറ്റ്നസ് ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നൊരു യുവനടിയാണ് ദിഷ പഠാണി. കഴിഞ്ഞ ദിവസവും ദിഷ തന്റെ ഇന്‍സ്റ്റ പേജില്‍ ഇത്തരമൊരു ചിത്രം പങ്കുവച്ചിരുന്നു. വര്‍ക്കൗട്ടിലൂടെ നേടിയെടുത്ത 'ഫ്ളാറ്റ് ആബ്സ്' ആണ് ഈ ചിത്രത്തിലെ ഹൈലൈറ്റ്. ഒരു 'ഐഡിയല്‍ ഫിഗര്‍' എന്ന നിലയ്ക്ക് നമുക്ക് മുന്നില്‍ വയ്ക്കാവുന്നത്രയും 'പെര്‍ഫെക്ട്' ആയിട്ടാണ് ദിഷയുടെ ശരീരം. ദിഷയുടെ ചിത്രം കാണുന്നവര്‍ക്ക് ശരിക്കും ഹെല്‍ത്തി ആയിട്ടുള്ള ശരീരം നിലനിര്‍ത്താനുള്ള പ്രചോദനം കൂടിയാകുന്നു. കഠിനാദ്ധ്വാനം തന്നെയാണ് ഇതിന് പിന്നിലുള്ളതെന്ന് വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയും കണ്ടാല്‍ തന്നെ മനസിലാവും. 
Aster mims 04/11/2022

'ഫ്ളാറ്റ് ആബ്സ്' ആണ് ഹൈലൈറ്റ്; കിടിലന്‍ ഫിറ്റ്നസ് ഫോട്ടോയുമായി യുവനടി


ദിഷ പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ, അവരുടെ ഫിറ്റ്നസ് പരിശീലകനും അഭിനന്ദം അറിയിച്ച് എത്തിയിട്ടുണ്ട്. അദ്ദേഹത്തോട് തിരിച്ച് നന്ദി അറിയിക്കുകയാണ് ദിഷ. സ്ത്രീകള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്നതാണ് ദിഷയുടെ ചിത്രമെന്നും വര്‍ക്കൗട്ടിലൂടെ ഇത്തരമൊരു കിടിലന്‍ ഫിഗറിലേക്ക് എത്താനായതില്‍ ദിഷയ്ക്ക് അഭിനന്ദനമെന്നും ആരാധകര്‍ കുറിക്കുന്നു.
View this post on Instagram

🦋

A post shared by disha patani (paatni) (@dishapatani) on


Keywords: News, National, India, Mumbai, Actress, Fitness, Picture, Instagram, Social Network, Cinema, Entertainment, Actress Disha Patani shares post workout picture in her Instagram page
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia