നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന് വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു
Aug 25, 2021, 16:25 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 25.08.2021) നടി ദേവിക നമ്പ്യാരുടെയും സംഗീത സംവിധായകന് വിജയ് മാധവിന്റെയും വിവാഹനിശ്ചയം കഴിഞ്ഞു. ഓഗസ്റ്റ് 25ന് മഞ്ചേരി മലബാര്‍ ഹെറിടേജില് വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ബാലാമണി എന്ന സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.
പരിണയത്തിലെ കൃഷ്ണവേണി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന രാക്കുയിലിലെ തുളസി എന്ന കഥാപാത്രത്തെയാണ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു.
Keywords: Actress Devika Nambiar and music director Vijay Madhav are engaged, Kochi, Actress, Marriage, Music Director, Cinema, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

