നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയാകുന്നു; വരന്‍ സിദ്ധാര്‍ഥ്

 


തിരുവനന്തപുരം: (www.kvartha.com 18.12.2020) നടി ദേവി അജിത്തിന്റെ മകള്‍ നന്നു എന്ന നന്ദന വിവാഹിതയാകുന്നു. കണ്‍സ്ട്രക്ഷന്‍ ബിസിനസ് നടത്തുന്ന തിരുവനന്തപുരം സ്വദേശി സിദ്ധാര്‍ഥ് ആണ് വരന്‍. ബ്രാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. ജൂലൈ ഒന്നിന് നന്നു സിദ്ധാര്‍ഥിന്റെ ജീവിത സഖിയാകും. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ 11 ന് തിരുവനന്തപുരത്ത് നടന്നു.

'സിദ്ധുവും നന്നുവും സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്....'. നന്നുവിന്റെ വിവാഹത്തെക്കുറിച്ച് ദേവി പറയുന്നു. നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയാകുന്നു; വരന്‍ സിദ്ധാര്‍ഥ്
'സിദ്ധുവിനെ എനിക്കു കുട്ടിക്കാലം മുതല്‍ അറിയാം. തിരുവനന്തപുരത്താണ് സിദ്ധുവിന്റെ വീട്. കണ്‍സ്ട്രക്ഷന്‍ ബിസിനസാണ്. സിദ്ധുവിന്റെ അച്ഛന്‍ ഹരി ശാസ്തമംഗലം കൗണ്‍സിലറായിരുന്നു. അദ്ദേഹം നാലുവര്‍ഷം മുമ്പ് മരിച്ചു. ലണ്ടനില്‍ ഫിലിം മേക്കിങ് ആണ് സിദ്ധു പഠിച്ചതെങ്കിലും അച്ഛന്‍ പോയ ശേഷം ബിസിനസ് ഏറ്റെടുക്കുകയായിരുന്നു. ഒറ്റമോനാണ്. അമ്മ കീര്‍ത്തി.' ദേവി പറഞ്ഞു.

'മോളിപ്പോള്‍ ചെന്നൈയിലാണ്. ബ്രാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്യുന്നു. എന്റെ ലോകം നന്നുവാണ്. അവളുടെ കല്യാണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. ജൂലൈ ഒന്നിനാണ് വിവാഹം. അമ്പലത്തില്‍ വച്ചാകും ചടങ്ങ്. ജൂലൈ രണ്ടിന് പ്രിയപ്പെട്ടവര്‍ക്കായി വിരുന്നൊരുക്കും.' എന്നും ദേവി പറഞ്ഞു.

മോള്‍ ജനിക്കുമ്പോള്‍ എനിക്ക് 20 വയസ് കഴിഞ്ഞിട്ടേയുള്ളു. മോള്‍ക്ക് നാലു വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം. എനിക്കപ്പോള്‍ 24 വയസ്സ്. വേര്‍പാടിന്റെ നൊമ്പരം ബാധിക്കാത്ത, കാര്യങ്ങള്‍ മനസ്സിലാകാത്ത ഒരു പ്രായമായിരുന്നല്ലോ മോള്‍ക്ക്. എങ്കിലും അവള്‍ അച്ഛന്റെ സാന്നിധ്യം മിസ് ചെയ്തിരിക്കാം. പക്ഷേ, അത് അറിയിക്കാതെയാണ് ഞാനും എന്റെ അച്ഛനും അമ്മയുമൊക്കെച്ചേര്‍ന്ന് അവളെ വളര്‍ത്തിയത്. ഒരു അഭിമുഖത്തില്‍ മകളെക്കുറിച്ച് ദേവി പറഞ്ഞത് ഇങ്ങനെയാണ്.

Keywords:  Actress Devi Ajith's daughter Nandana is getting married, Thiruvananthapuram, News, Marriage, Actress, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia