ദിലീപിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട വിഷ്ണു പിടിയില്‍; പലതും പുറത്തുവരും

 


കൊച്ചി: (www.kvartha.com 25.06.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട വിഷ്ണു പിടിയില്‍. രണ്ട് മാസം മുമ്പ് ദിലീപും നാദിര്‍ഷായും നല്‍കിയ പരാതിയില്‍ ഇപ്പോഴാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്നും പറയാതിരിക്കണമെങ്കില്‍ ഒന്നര കോടി രൂപ നല്‍കണം എന്നുമായിരുന്നു ഇയാള്‍ ഫോണില്‍ വിളിച്ച് ദിലീപിനോടും നാദിര്‍ ഷായോടും പറഞ്ഞത്. ദിലീപിനെ പ്രതി സ്ഥാനത്ത് കൊണ്ടുവരാനായി നടിമാര്‍ അടക്കമുള്ള പലരും തന്നെ സമീപിക്കുന്നുണ്ടെന്നും ഇവര്‍ കോടികള്‍ വാഗ് ദാനം നല്‍കിയെന്നും വിഷ്ണു പറഞ്ഞിരുന്നു.

ദിലീപിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട വിഷ്ണു പിടിയില്‍; പലതും പുറത്തുവരും

കഴിഞ്ഞ ഏപ്രില്‍ 20 ന് ആയിരുന്നു ദിലീപും നാദിര്‍ഷായും ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ രണ്ട് മാസത്തോളം പിന്നിട്ട പരാതിയില്‍ ഇപ്പോഴാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത് . വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണവും നേരത്തെ പുറത്ത് വന്നിരുന്നു.

വിഷ്ണുവിന്റെ അറസ്റ്റോടെ കേസില്‍ ദിലീപിനെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നാണ് വിവരം. പല പ്രമുഖരും കുടുങ്ങുമെന്നാണ് വിവരം.

Also Read:
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍; കത്തിവാള്‍ കണ്ടെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress case; vishnu arrested, Kochi, News, Cinema, Entertainment, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia