ചലച്ചിത്ര നടി സി.പി. ഖദീജ അന്തരിച്ചു; തേന്മാവിന്‍ കൊമ്പത്ത് അവസാന സിനിമ
Jul 27, 2017, 12:40 IST
കൊച്ചി: (www.kvartha.com 27/07/2017) നൂറോളം ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച ആദ്യകാല ചലച്ചിത്ര നടി സി.പി. ഖദീജ (77) അന്തരിച്ചു. ബുധനാഴ്ച രാത്രി 9.15ന് എറണാകുളം വടുതല ചിന്മയ സ്‌കൂളിനു സമീപം വടുതല സ്വാഗതം റോഡിലെ വീട്ടിലായിരുന്നു (കട്ടപ്പുറം) അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. പരേതനായ കെ.വി. മാത്യുവിന്റെ ഭാര്യയാണ്. തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തില്‍ വഴിതെറ്റി കാട്ടില്‍ എത്തിയ മാണിക്യന് ശരിയായ വഴി പറഞ്ഞു കൊടുക്കുന്ന ഹാസ്യാത്മക കഥാപാത്രത്തെ മനോഹരമായി ആവിഷ്‌കരിച്ച ആദ്യകാല ചലച്ചിത്ര നടിയാണ് ഖദീജ. അവസാന ചിത്രവും തേന്മാവിന്‍ കൊമ്പത്താണ്.
പെരുമ്പാവൂര്‍ ചിറ്റേത്തുപടി പരേതരായ മൊയ്തീന്റെയും പാത്തായിയുടെയും ആറ് മക്കളില്‍ ഒരാളായ ഖദീജ നൂറോളം ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അറുപതുകളിലും എഴുപതുകളിലും മികച്ച കഥാപാത്രങ്ങള്‍ ഖദീജയെ തേടിയെത്തി. 1968ല്‍ പുറത്തിറങ്ങിയ ആദ്യ മുഴുനീള ഹാസ്യചിത്രമായ വിരുതന്‍ ശങ്കുവില്‍ അടൂര്‍ഭാസിക്കും തിക്കുറിശ്ശിക്കുമൊപ്പം ഇച്ചിക്കാവ് എന്ന ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്.അസുരവിത്ത് (1968), വെളുത്ത കത്രീന (1968), തുലാഭാരം (1968), വിലക്കപ്പെട്ട ബന്ധങ്ങള്‍ (1969), കണ്ണൂര്‍ ഡീലക്‌സ് (1969), കണ്ടവരുണ്ടോ (1972) തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.
തേന്‍മാവിന്‍ കൊമ്പത്ത്, ഭാര്യ, കാപാലിക, മനുഷ്യപുത്രന്‍, കാക്കത്തമ്പുരാട്ടി, ജീസസ്, നിഷേധി, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, പട്ടാഭിഷേകം, മകനെ നിനക്കുവേണ്ടി, എറണാകുളം ജങ്ഷന്‍, ചിത്രമേള, ലങ്കാദഹനം തുടങ്ങിയ ഇരുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. ചെറുതുരുത്തി കേരള കലാമണ്ഡലത്തില്‍ ഭരതനാട്യം പഠിക്കാന്‍ ചേര്‍ന്ന ആദ്യ മുസ്ലീം വിദ്യാര്‍ഥിനിയായിരുന്നു ഖദീജ. യാഥാസ്ഥിതിക കുടുംബത്തിലെ വിലക്കുകളെ വകവയ്ക്കാതെയായിരുന്നു ഖദീജയുടെ കലാജീവിതം. പ്രേംനസീര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അതേസമയം കഴിവിനനുസരിച്ചുള്ള കൂടുതല്‍ അവസരങ്ങള്‍ ഖദീജക്ക് ലഭിച്ചിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Actress, Cinema, Death, Kochi, School, Treatment, News, Kerala, Actress C P Khadeeja passes away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.