Actress Bhavana | തന്റെ വസ്ത്രധാരണത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ഭാവന

 


കൊച്ചി: (www.kvartha.com) വിവാഹശേഷം അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത നടി ഭാവന ഇപ്പോള്‍ വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ്. മറ്റ് സിനിമകള്‍ക്കൊപ്പം മലയാളത്തിലും ഭാവന അഭിനയിച്ചുതുടങ്ങി. 

Actress Bhavana | തന്റെ വസ്ത്രധാരണത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ഭാവന

മലയാളികളുടെ പ്രിയ താരമായ ഭാവന തന്റെ ചെറിയ ചെറിയ വിശേഷങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ശ്രദ്ധനേടാറുമുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ സമയത്ത് ഭാവന ധരിച്ച വസ്ത്രത്തെ കുറിച്ചുള്ള ചര്‍ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. സൈബര്‍ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നു. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭാവന.

എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുതെന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോഴും, താന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേരുണ്ടെന്ന് ഭാവന ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നു.

ഭാവനയുടെ വാക്കുകള്‍ ഇങ്ങനെ:

എല്ലാം ശരിയാവും എന്ന് ഓരോ ദിവസവും സ്വയം പറഞ്ഞു ജീവിച്ചു തീര്‍ക്കാന്‍ നോക്കുമ്പോള്‍, എന്റെ പ്രിയപ്പെട്ടവരെ വിഷമിപ്പിക്കരുത് എന്ന് വിചാരിച്ചു സങ്കടങ്ങള്‍ മാറ്റി വെക്കാന്‍ നോക്കുമ്പോഴും, ഞാന്‍ എന്തു ചെയ്താലും ആക്ഷേപിക്കാനും ചീത്ത വാക്കുകള്‍ ഉപയോഗിച്ച് എന്നെ വേദനിപ്പിച്ചു വീണ്ടും ഇരുട്ടിലേക്ക് വിടാന്‍ നോക്കുന്ന ഒരുപാട് പേര്‍ ഉണ്ട് എന്ന് എനിക്ക് അറിയാം. അങ്ങനെ ആണ് അവരൊക്കെ സന്തോഷം കണ്ടെത്തുന്നത് എന്നും എനിക്ക് ബോധ്യമുണ്ട്. അങ്ങനെ ആണ് നിങ്ങള്‍ക്കു സന്തോഷം കിട്ടുന്നത് എങ്കില്‍ അതിലും ഞാന്‍ തടസം നില്‍ക്കില്ല...

രണ്ട് ദിവസം മുന്‍പാണ് ഭാവന ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബൈയില്‍ എത്തിയത്. വെള്ള ടോപിനൊപ്പം ശരീരത്തിന്റെ നിറമുള്ള സ്ലിപ് അണിഞ്ഞാണ് ഭാവന ചടങ്ങിനെത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ ടോപിനടിയില്‍ വസ്ത്രമില്ലെന്ന് പറഞ്ഞ് നിരവധി പേരാണ് അധിഷേപ കമന്റുകളുമായി രംഗത്തെത്തിയത്.

Keywords: Actress Bhavana responded to controversy of her dress, Kochi, News, Actress, Controversy, Cinema, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia