മലയാളത്തിലെ യുവനടി ട്രെയിനില്‍ ആക്രമിക്കപ്പെട്ടു

 


കൊച്ചി: (www.kvartha.com 01.02.2018) നടിക്ക് നേരെ വീണ്ടും ആക്രമണം. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് മലയാളത്തിലെ യുവനടിക്ക് നേരെ അക്രമമുണ്ടായത്. ബുധനാഴ്ച രാത്രി മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ദേഹത്ത് സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് നടി പറഞ്ഞു.

എന്നാല്‍ അക്രമിയുടെ കൈ പിടിച്ചുവച്ച് ബഹളം വെച്ചെങ്കിലും ആ സമയത്ത് ട്രെയിനിലുണ്ടായ ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്നും നടി പറഞ്ഞു. ഒടുവില്‍ സിനിമയിലെ സുഹൃത്തുക്കള്‍ മാത്രമാണ് തന്നെ സഹായിക്കാന്‍ എത്തിയതെന്നും ഫെയ്‌സ്ബുക്കില്‍ മാത്രമാണ് മലയാളികള്‍ക്ക് പ്രതികരണശേഷിയുള്ളുവെന്നും നടി പ്രതികരിച്ചു. ട്രെയിനിലുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്.

മലയാളത്തിലെ യുവനടി ട്രെയിനില്‍ ആക്രമിക്കപ്പെട്ടു

ട്രെയിന്‍ വടക്കാഞ്ചേരി സ്‌റ്റേഷന്‍ വിട്ടപ്പോഴാണ് സംഭവമുണ്ടായത്. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്‌റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്. ട്രെയിനില്‍ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നാണ് പരാതി.

ഇന്ത്യന്‍ ശിക്ഷാ നിയമം 354 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ ഹാജരാക്കിയ സ്വര്‍ണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ റിമാന്‍ഡ് ചെയ്തു. മംഗളൂരു - തിരുവനന്തപുരം ട്രെയിനില്‍ എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു നടി. ആന്റോ ബോസ് തിരൂരില്‍ നിന്നാണ് ഇതേ കോച്ചില്‍ കയറിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Actress, Attack, Cinema, Train, Arrest, Case, Actress attacked in train .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia