ബാലചന്ദ്ര കുമാറിനെ മുന്‍പ് കണ്ടിട്ടുണ്ട് എന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി; നടന്‍ ദിലീപിന് കുരുക്കായി പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ വിളി
Jan 10, 2022, 15:20 IST
കൊച്ചി: (www.kvartha.com 10.01.2022) സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ മുന്‍പ് കണ്ടിട്ടുണ്ട് എന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. നടന്‍ ദിലീപിന് കുരുക്കായിരിക്കയാണ് പള്‍സര്‍ സുനിയുടെ ജയിലിലെ പുതിയ ഫോണ്‍ വിളി. പള്‍സര്‍ സുനിയും സാക്ഷി ജിന്‍സണും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ വീട്ടിലും ഹോടെലിലും വെച്ച് ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ട് എന്നാണ് പള്‍സര്‍ സുനി ജിന്‍സണിനോട് സംസാരിക്കവെ പറയുന്നത്.
പള്‍സര്‍ സുനി ജയിലില്‍ കഴിയുമ്പോഴാണ് നേരത്തെ സഹ തടവുകാരനായിരുന്ന ജിന്‍സണുമായി ഈ ഫോണ്‍ സംഭാഷണം നടത്തിയത്. ബാലചന്ദ്ര കുമാറിന്റെ ദിലീപിനെതിരായ ഏറ്റവും പുതിയ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാതിന് ശേഷമുള്ള ഫോണ്‍ സംഭാഷണമാണിത്. ബാലചന്ദ്രകുമാറിനെ അറിയാമെന്നും കണ്ടിട്ടുണ്ടെന്നും പള്‍സര്‍ സുനി ഈ സംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്.
ദിലീപിന്റെ വീട്ടില്‍ വെച്ചും ഷൂടിങ് ലൊകേഷനില്‍ വെച്ചും മറ്റ് സ്ഥലങ്ങളില്‍ വെച്ചും ബാലചന്ദ്ര കുമാറിനെ താന്‍ കണ്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനി സംഭാഷണത്തില്‍ കൃത്യമായി പറയുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകളില്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനും സഹോദരന്‍ അനൂപിനും അടക്കം ആറുപേര്‍ക്കെതിരെ പൊലീസ് പുതിയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
ബാലചന്ദ്രകുമാറിനെ പള്‍സര്‍ സുനിക്കും ദിലീപിനും അറിയാമെന്നും സംസാരത്തില്‍ നിന്ന് വ്യക്തമാണ്. പള്‍സര്‍ സുനി ജയിലിലുണ്ടായിരുന്ന സമയത്ത് സഹതടവുകാരനായിരുന്നു ജിന്‍സണ്‍. അന്ന് പള്‍സര്‍ സുനി പലകാര്യങ്ങളും ജിന്‍സണോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടിയെ ആക്രമിച്ച കേസില്‍ ജിന്‍സണെ സാക്ഷിയാക്കിയിരുന്നു. ജയിലില്‍ നിന്നുള്ള ബന്ധം ഇവര്‍ പിന്നീടും തുടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പള്‍സര്‍ സുനി ജിന്‍സണിനെ വിളിച്ചത്.
Keywords: Actress attacked case; More evidence against actor Dileep, Kochi, News, Actress, Dileep, Cine Actor, Trending, Phone call, Cinema, Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.