ADVERTISEMENT
കൊച്ചി: (www.kvartha.com 03.09.2021) നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ശ സാക്ഷി വിസ്താരത്തിനായി ഹാജരായി.
കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് ഹാജരായത്. കേസിലെ 8-ാം പ്രതിയായ നടന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നാദിര്‍ശ.
കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് ഹാജരായത്. കേസിലെ 8-ാം പ്രതിയായ നടന് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നാദിര്‍ശ.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് നാദിര്ശയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷന് സാക്ഷിയായാണ് നാദിര്ശയെ വിസ്തരിക്കുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യമാധവന് ഉള്‍പെടെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. കാവ്യാമാധവന് കേസില്‍ കൂറുമാറിയിരുന്നു.
2017ലാണ് കൊച്ചിയില്‍വെച്ച് നടി അക്രമിക്കപ്പെട്ടത്. കേസിന്റെ വിചാരണ ആഗസ്റ്റിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിക്കണമെന്ന് സ്പെഷ്യല്‍ ജഡ്ജിയുടെ ആവശ്യപ്രകാരം ആറു മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.
Keywords: News, Kerala, State, Kochi, CBI, Actress, Assault, Case, Entertainment, Cinema, Court, Supreme Court of India, Actress attacked case; Actor Nadirsha appeared before a special court Kochi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

