നടിയെ ആക്രമിച്ച സംഭവത്തിലെ ആ 'മാഡം' ആര്? കാവ്യാ മാധവന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സിസിടിവി പോലീസിന് ലഭിച്ചു

 


കൊച്ചി: (www.kvartha.com 02.07.2017) നടിയെ ആക്രമിച്ച സംഭവത്തിലെ ആ 'മാഡം' ആര്? അന്വേഷണത്തെ കുഴക്കുന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ പോലീസ് പലവിധേനയും ശ്രമിക്കുന്നു. ഇതിന്റെ ഭാഗമാണോ നടി കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കടയിലും വീട്ടിലും റെയ്ഡ് നടത്തിയതെന്നും സംശയമുണ്ട്. വീട്ടില്‍ നടത്തിയ റെയ്ഡില്‍ പോലീസ് സിസിടിവി പിടിച്ചെടുത്തു.

കോടതിയില്‍ ഹാജരാക്കിയ ശേഷം സിസിടിവി ദൃശ്യങ്ങള്‍ വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം സി ഡിറ്റിലേക്ക് അയച്ചു. നടി ആക്രമിക്കപ്പെട്ട ദിവസം വസ്ത്രക്കടയില്‍ ജോലിക്കുണ്ടായിരുന്ന ജീവനക്കാരെ ചോദ്യംചെയ്യാനും നീക്കമുണ്ട്. കഴിഞ്ഞ ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥര്‍ കാവ്യയുടെ 'ലക്ഷ്യ' എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തിയത്.

നടിയെ ആക്രമിച്ച സംഭവത്തിലെ ആ 'മാഡം' ആര്? കാവ്യാ മാധവന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സിസിടിവി പോലീസിന് ലഭിച്ചു

പള്‍സര്‍ സുനി പണം ആവശ്യപ്പെട്ട് ദിലീപിനെഴുതിയ കത്തില്‍, നടിയെ ആക്രമിച്ചശേഷം കാക്കനാട്ടെ ഈ സ്ഥാപനത്തില്‍ ചെന്നതായി സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അന്ന് അവിടെ ചെന്നിരുന്നോയെന്ന് വ്യക്തത വരുത്താനാണ് സിസിടിവി പിടിച്ചെടുത്തത്.

എന്നാല്‍, ഒരുമാസം വരെയുള്ള ദൃശ്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത്. ആറുമാസം മുമ്പുള്ള ദൃശ്യങ്ങള്‍വരെ കണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ നിര്‍ണായകമാകും. നാലഞ്ചു തവണ വരെ ഓവര്‍റൈറ്റ് ചെയ്താലും ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന് സിഡിറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ഇങ്ങനെ ദൃശ്യങ്ങള്‍ വീണ്ടെടുക്കുകയാണെങ്കില്‍ നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയേക്കും.

Keywords:  Kerala, Kochi, Kavya Madhavan, Raid, Dileep, Actress, News, Molestation attempt, attack, CCTV, Police, Actress attack: Police raid in Kavya Madhavan's home 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia