SWISS-TOWER 24/07/2023

നടിക്കെതിരെയുള്ള ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് ദിലീപിന്റെ മുന്‍ഭാര്യ; കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാര്‍, ദിലീപിനെ കുടുക്കിയതാണെന്നും പി സി ജോര്‍ജ്

 


ADVERTISEMENT

കോട്ടയം: (www.kvartha.com 15.09.2017) കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് നിരപരാധിയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. വട്ടിളകിയ കുറേ പോലീസുകാരും ദിലീപിനെ ഉപേക്ഷിച്ച് പോയ മുന്‍ ഭാര്യയായ നടിയുമാണ് ഈ ആക്രമണത്തിന് പിന്നിലെന്നും ആരോപിച്ച പിസി ജോര്‍ജ് ദിലീപിനെയും നാദിര്‍ഷയെയും കുടുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പറഞ്ഞു. വനിത കമ്മിഷന്‍ എനിക്കെതിരെ കേസെടുത്തെന്നാണ് ഞാന്‍ കേട്ടത്. എന്തൊരു അസംബന്ധമാണത്. വനിത കമ്മിഷന് കേസെടുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും എഡിജിപി ബി.സന്ധ്യയും തമ്മില്‍ അടുത്ത ബന്ധമുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഒരു തെളിവും പോലീസിന്റെ പക്കലില്ല. അന്വേഷണ സംഘം മുഴുവന്‍ കളിപ്പീരാണ്. വട്ടിളകിയ കുറേ പോലീസുകാരും. ദിലീപിനെതിരെ സാക്ഷി പറയാന്‍ പോലീസ് നാദിര്‍ഷയെ നിര്‍ബന്ധിക്കുകയാണ്. വഴങ്ങാതിരുന്നപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു.

നടിക്കെതിരെയുള്ള ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് ദിലീപിന്റെ മുന്‍ഭാര്യ; കേസ് അന്വേഷിക്കുന്നത് വട്ടിളകിയ പോലീസുകാര്‍, ദിലീപിനെ കുടുക്കിയതാണെന്നും പി സി ജോര്‍ജ്

80 ല്‍ അധികം കുടുംബങ്ങള്‍ക്ക് വീട് വച്ച് കൊടുത്തിട്ടുണ്ട് ദിലീപ്. അദ്ദേഹം ചെയ്ത നന്മയൊന്നും പുറത്തറിഞ്ഞിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ല. ദിലീപിന് ജാമ്യം നല്‍കേണ്ടതാണെന്നും ജോര്‍ജ് പറഞ്ഞു.

പള്‍സര്‍ സുനി പറഞ്ഞ കാര്യങ്ങളിലെ വസ്തുത പോലീസ് അന്വേഷിച്ചിട്ടില്ല. 19 തെളിവുകളാണ് പോലീസ് നിരത്തുന്നത്. ഇവയൊന്നും വിശ്വാസയോഗ്യമല്ല. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്ന കേസുകളില്‍ ജാമ്യം നല്‍കാമെന്ന് സുപ്രീം കോടതി റൂളിംഗുണ്ട്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഫെബ്രുവരിയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കാര്യത്തിന് വേണ്ടി ഇപ്പോള്‍ സെപ്തംബര്‍ ആയില്ലേ. ഇതുവരെ ഒന്നുമില്ലേ? സൂപ്രണ്ടാണ് പള്‍സര്‍ സുനിയുടെ കത്തില്‍ സീല്‍ ചെയ്തത്. അപ്പോള്‍ അയാള്‍ കണ്ടില്ലേ? കത്ത് കയ്യില്‍ കിട്ടി ഉടന്‍ തന്നെ ഇക്കാര്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നു.

സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കേണ്ടത്. ഇനി ഹൈക്കോടതി ജാമ്യം നല്‍കും. ഈ ഗൂഢാലോചന തെളിയിക്കും. ഈ നിമിഷം വരെ എന്നോട് ഒരാളും ഒന്നും ചോദിച്ചിട്ടില്ല. മൂക്ക് ചെത്തും ചെത്തുമെന്ന് പറയുന്നതല്ലാതെ ചെത്തുന്നില്ലല്ലോ? ജോര്‍ജ് പറഞ്ഞു. ഒരു പ്രമുഖ നേതാവും മകനും ബി.സന്ധ്യയും, എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ നേതാവാകാന്‍ ആഗ്രഹിക്കുന്ന ഒരാളുമടക്കം നിരവധി പേര്‍ ഈ കേസിന് പിന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിക്കും മോഹന്‍ലാലിനുമടക്കം പിടിച്ചാല്‍ കിട്ടാത്ത അത്രയും ഉയരത്തിലേക്ക് ദിലീപ് എത്തി. അയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായതിന്റെ അരോചകവും സിപിഎമ്മിലുണ്ടെന്നും ജോര്‍ജ് പറയുന്നു.

Also Read:
അക്രമത്തിന് അയവില്ല; കട തീവെച്ച് നശിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress attack: P C George derides probe officials, backs Dileep, Kottayam, News, Allegation, Manju Warrier, Dileep, Police, High Court of Kerala, Politics, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia