നടി ആക്രമിക്കപ്പെട്ട കേസില്‍ 1.5 കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന് ദിലീപിന്റെ പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.06.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് നടത്തുന്ന പുനഃരന്വേഷണം കൂടുതല്‍ വഴിത്തിരിവുകളിലേക്ക്. കേസില്‍ അറസ്റ്റ് ചെയ്തവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ അന്വേഷണം അവസാനിച്ചെന്നു കരുതിയിടത്താണ് ഇപ്പോള്‍ പോലീസിന്റെ പുതിയ നീക്കം. കേസുമായി ബന്ധപ്പെട്ടു നടന്‍ ദിലീപ് നല്‍കിയ പരാതിയിലും പോലീസ് നടപടി ആരംഭിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദിലീപും സംവിധായകന്‍ നാദിര്‍ഷായും പോലീസില്‍ പരാതി നല്‍കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ സഹതടവുകാരന്‍ എന്ന് അവകാശപ്പെട്ട വിഷ് ണു എന്നയാള്‍ ഒന്നരക്കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷായും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ലോക് നാഥ് ബെഹ് റ ഡി.ജി.പി ആയിരിക്കെ ഏപ്രില്‍ 20നായിരുന്നു ദിലീപ് പരാതി നല്‍കിയത്. വിഷ് ണുവിന്റെ സംഭാഷണം റെക്കോഡ് ചെയ്ത് പോലീസിന് കൈമാറിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ 1.5 കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്‌തെന്ന് ദിലീപിന്റെ പരാതി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് അറിയാമെന്നും എന്നാല്‍, പേരു പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നുമായിരുന്നു വിഷ്ണുവിന്റെ ആവശ്യം. പണം നല്‍കിയില്ലെങ്കില്‍ പ്രശ്‌നമൊന്നുമില്ലെന്നും എന്നാല്‍, തന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞുവെന്നും ദിലീപും നാദിര്‍ഷായും പരാതിയില്‍ പറയുന്നു.

ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ ചില സിനിമാ താരങ്ങള്‍ ശ്രമിക്കുന്നുവെന്നും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞു. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തങ്ങള്‍ വിശ്വസിച്ചിട്ടില്ലെന്നും സത്യാവസ്ഥ പുറത്ത് വരണമെന്നതിനാലാണ് പരാതി നല്‍കിയതെന്നും നാദിര്‍ഷാ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനകളും ഭീഷണികളും ചൂണ്ടിക്കാട്ടി എഡിജിപി ബി സന്ധ്യയ്ക്ക് ദിലീപ് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.

നടിക്ക് നേരെയുണ്ടായ അതിക്രമത്തെ തുടര്‍ന്ന് തനിക്കെതിരെ വന്ന മാധ്യമവാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് ഇതിനു മുമ്പും തുറന്നു പറഞ്ഞിരുന്നു. കൂടാതെ സംഭവത്തില്‍ തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ പലരും ശ്രമിച്ചെന്നും അതിന്റെ തെളിവുകള്‍ തന്റെ കൈയിലുണ്ടെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കേസിലെ ഈ പുതിയ വഴിത്തിരിവ് യഥാര്‍ഥ പ്രതികളിലേക്ക് എത്താന്‍ സഹായകമാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സില്‍ നിന്ന് ഗൂഢാലോചനയും ക്വട്ടേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത തേടി എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം നടിയില്‍ നിന്ന് വീണ്ടും മൊഴിയെടുത്തിരുന്നു. 

തനിക്ക് ക്വട്ടേഷന്‍ നല്‍കിയത് മലയാളസിനിമയിലെ പ്രമുഖനാണെന്ന് സുനി തന്നോട് പറഞ്ഞെന്നാണ് ജിന്‍സിന്റെ വെളിപ്പെടുത്തല്‍. ആക്രമിക്കുന്നതിനിടെ ഇതൊരു ക്വട്ടേഷനാണെന്നും സഹകരിക്കണമെന്നും പള്‍സര്‍ സുനി പറഞ്ഞതായി നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 17 ന് രാത്രിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന നടിയുടെ വാഹനം തട്ടിയെടുത്ത് ആക്രമിച്ചത്.

Also Read:
കോളജില്‍ അഡ്മിഷന്‍ ഉറപ്പാക്കിത്തരാമെന്ന് പറഞ്ഞ് പണം തട്ടല്‍; ചതിയില്‍ വീഴരുതെന്ന് മാനേജ്‌മെന്റ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Actress attack Dileep files complaint over blackmailing, Kochi, News, Police, Threatened, Conspiracy, Jail, Cinema, Entertainment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script