SWISS-TOWER 24/07/2023

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരെയും കോടതി കുറ്റം ചുമത്തി; വിചാരണ ജനുവരി 28ന് തുടങ്ങും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 06.01.2020) നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരെയും കോടതി കുറ്റം ചുമത്തി. കേസിന്റെ വിചാരണ ജനുവരി 28ന് തുടങ്ങും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയത്. എല്ലാ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. അതേസമയം, കോടതിയില്‍ ഹാജരായ ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു.

കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ജൂണ്‍ മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞേക്കും.

നടിയെ ആക്രമിച്ച കേസ്; നടന്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരെയും കോടതി കുറ്റം ചുമത്തി; വിചാരണ ജനുവരി 28ന് തുടങ്ങും

തുടര്‍ച്ചയായി ഹാജരാകാത്തതിന് ദിലീപ് അടക്കമുള്ള പ്രതികളെ കഴിഞ്ഞദിവസം കോടതി ശാസിച്ചിരുന്നു. തിങ്കളാഴ്ച നിര്‍ബന്ധമായും കോടതിയില്‍ എത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു.

വിചാരണയുടെ കാര്യത്തില്‍ പ്രതികളുടെ അഭിപ്രായവും കോടതി ആരാഞ്ഞു. ഓരോ സാക്ഷികളെയും വിസ്തരിക്കേണ്ട സമയക്രമത്തില്‍ ചൊവ്വാഴ്ച തീരുമാനമാകും. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.

പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ ദിലീപ് ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Actress attack case, trial stars form January 28, Kochi, News, Trending, Cine Actor, Cinema, Dileep, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia