യുവനടിയെ ആക്രമിച്ച കേസില്‍ കോടതിയിലെ എല്ലാ നടപടികളും ഇനി രഹസ്യം
Jul 26, 2017, 16:37 IST
കൊച്ചി: (www.kvartha.com 26.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടിയെ തട്ടികൊണ്ടുപോയി ഉപദ്രവിച്ച കേസിലെ കോടതി നടപടികള്‍ ഇനി രഹസ്യം. കേസില്‍ കോടതി നടപടികള്‍ രഹസ്യമാക്കണമെന്ന പ്രോസിക്യൂഷന്റെ അപേക്ഷയിലാണു അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണു കോടതി ഇക്കാര്യത്തില്‍ തീരുമാനമറിയിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച കോടതി മാധ്യമപ്രവര്‍ത്തകരെയും മറ്റ് അഭിഭാഷകരെയും പുറത്താക്കിയാണു നടപടികള്‍ തുടര്‍ന്നത്.
യുവനടിയെ ഉപദ്രവിച്ച കേസ് ന്യൂഡല്‍ഹിയിലെ നിര്‍ഭയ കേസിനേക്കാള്‍ ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. മാത്രമല്ല, നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യസ്വഭാവമാര്‍ന്ന രേഖകളും പുറത്തുവരുന്നതു തടയാന്‍ തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്നും പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥിച്ചു. തുറന്ന കോടതിയിലെ നടപടിക്രമങ്ങള്‍ കേസിനെയും ഇരയെയും ബാധിക്കുമെന്നും ബോധ്യപ്പെടുത്തി.

നടി മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ രഹസ്യമൊഴി പ്രതിഭാഗത്തിനു നല്‍കരുതെന്നും രഹസ്യസ്വഭാവമുള്ള രേഖകള്‍ പുറത്തുവരുന്നതു ഗുരുതരപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അക്രമണത്തിനിരയായ നടിയുടെ അഭിമാനവും സുരക്ഷയും സര്‍ക്കാരിന്റെ ചുമതലയാണ്. ആ സാമൂഹിക ഉത്തരവാദിത്തം പ്രോസിക്യൂഷനുണ്ടെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു.
ഗൂഢാലോചനയില്‍ പ്രതിയായി ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇനി പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ മറ്റ് അഭിഭാഷകര്‍ക്കോ പ്രവേശനമുണ്ടാകില്ല. ദിലീപിനെ കോടതിയില്‍ നേരിട്ടു ഹാജരാക്കുന്നതിനു സുരക്ഷാപ്രശ്‌നമുണ്ടെന്നു പോലീസ് നേരത്തേ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം 'സ്‌കൈപ്' വഴി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണു ദിലീപിനെ കോടതിയില്‍ 'ഹാജരാക്കിയത്'.

Also Read:
തെങ്ങില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actress attack case: prosecution seeks in-camera proceedings, Kochi, News, Court, Actress, Case, Cinema, Entertainment, Kerala.
Keywords: Actress attack case: prosecution seeks in-camera proceedings, Kochi, News, Court, Actress, Case, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.