മാധ്യമങ്ങളെ പേടിച്ച് കാവ്യ മാധവന്‍; മാഡം പറയുന്നിടത്ത് വന്ന് ചോദ്യം ചെയ്‌തോളാമെന്ന് പോലീസ്
Jul 16, 2017, 18:17 IST
കൊച്ചി: (www.kvartha.com 16.07.2017) മാധ്യമങ്ങളെ പേടിച്ച് കാവ്യ മാധവന്‍ ചോദ്യം ചെയ്യാനെത്തിയില്ല. മാധ്യമങ്ങളുടെ മുന്നിലൂടെ ആലുവയിലെ പോലീസ് ക്ലബ്ബിലേക്ക് വരാന്‍ ബുദ്ധിമുട്ടാണെന്ന് കാവ്യ അറിയിച്ചെന്നാണ് വിവരം. ഇതേതുടര്‍ന്ന് കാവ്യ പറയുന്നിടത്ത് വന്ന് ചോദ്യം ചെയ്‌തോളാമെന്ന് പോലീസ് അറിയിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് നേരത്തെ നിര്‍ദേശിച്ചിരുന്നുവെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഹാജരാകാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു കാവ്യ. ടെലിഫോണ്‍ വഴിയും, ആലുവയിലെ വീട്ടിലെത്തിയും ചോദ്യം ചെയ്യലിന് പോലീസ് ക്ലബില്‍ എത്തണമെന്ന് കാവ്യയോട് അന്വേഷണ സംഘം പറഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ ചോദ്യം ചെയ്യലിന് ഹാജരാകാണമെന്ന് വ്യക്തമാക്കി ക്രിമിനല്‍ ചട്ടം 160 പ്രകാരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
മാധ്യമങ്ങളുടെ മുന്നിലൂടെ പോലീസ് ക്ലബിലേക്ക് എത്തി ചോദ്യം ചെയ്യലിന് വിധേയമാകാന്‍ സാധിക്കില്ലെന്നാണ് കാവ്യയുടെ നിലപാട്. ഇത് തന്നെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിക്കുന്നതിന് ഇടയാക്കും. അമ്മയുടേയും, തന്റെ അഭിഭാഷകന്റേയും സാന്നിധ്യത്തില്‍ മൊഴി എടുക്കാമെന്നുമാണ് കാവ്യയുടെ വാദം.
ഇതോടെ കാവ്യ പറയുന്നിടത്ത് എത്തി മൊഴി രേഖപ്പെടുത്താമെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ക്രിമിനല്‍ ചട്ടപ്രകാരം മൊഴി എടുക്കുന്നതിനായി സ്ത്രീകള്‍ എവിടെയെങ്കിലും വരാന്‍ പ്രയാസം അറിയിച്ചാല്‍, അവര്‍ പറയുന്നിടത്ത് എത്തി മൊഴി എടുക്കണെന്നാണ് നിയമം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെ മാത്രമെ ഇങ്ങനെ മൊഴി എടുക്കാന്‍ സാധിക്കുകയുള്ളു. വൈകാതെ തന്നെ പോലീസ് കാവ്യ ആവശ്യപ്പെടുന്നിടത്ത് എത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Also Read:
ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ ഓട്ടോയുമായി കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്; ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരം
Keywords: Kerala, Kochi, Kavya Madhavan, Questioned, Actress, attack, Dileep, Arrest, Cinema, Media, Actress attack case: Kavya questioning soon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.