SWISS-TOWER 24/07/2023

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 09.03.2020) നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സുനില്‍ കുമാര്‍ ഭീഷണിപ്പെടുത്തിയതും നടി ആക്രമിക്കപ്പെട്ട കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസ് രണ്ടായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി. ദിലീപിന് നടിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ വിസ്തരിക്കുന്നത്.

 നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; കുഞ്ചാക്കോ ബോബനും ബിന്ദു പണിക്കരും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായി

നേരത്തെ രണ്ട് തവണ കുഞ്ചാക്കോ ബോബന് സമന്‍സ് അയച്ചിട്ടുണ്ടായിരുന്നെങ്കിലും ഷൂട്ടിംഗ് തിരക്ക് കാരണം ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ഹാജരാകാതിരുന്ന സാഹചര്യത്തില്‍ നേരത്തെ നടനെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

നേരത്തെ ചലച്ചിത്ര താരങ്ങളായ ഗീതു മോഹന്‍ ദാസ്, സിദ്ദിഖ്, ഗായിക റിമി ടോമി, കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവന്‍ എന്നിവരും വിസ്താരത്തിന് കോടതിയില്‍ എത്തിയിരുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് നടിയെ ആക്രമിച്ച കേസില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേളബാബു കൂറുമാറിയിരുന്നു. പൊലീസിനോട് ആദ്യം പറഞ്ഞ മൊഴി കോടതിയില്‍ മാറ്റിപറയുകയായിരുന്നു. തന്റെ അവസരങ്ങള്‍ ദിലീപ് തട്ടിക്കളയുന്നതായി നടി തന്നോട് പറഞ്ഞിരുന്നു എന്നാണ് ഇടവേള ബാബു ആദ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൊടുത്ത മൊഴി. എന്നാല്‍ ഇത് കോടതിയില്‍ നിഷേധിക്കുകയായിരുന്നു.

Keywords:  Actress attack case: High Court rejects Dileep's petition, Kochi, News, Cinema, Cine Actor, Dileep, High Court of Kerala, Actress, Attack, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia