സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ സംശയം; വിദേശത്തുള്ള താരത്തിന്റെ മൊഴി ഉടന്‍ എടുക്കുമെന്ന് ക്രൈംബ്രാഞ്ച്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 04.04.2022) നടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ സംശയം. അതുകൊണ്ടുതന്നെ ഇപ്പോള്‍ വിദേശത്തുള്ള താരത്തിന്റെ മൊഴി ഉടന്‍ എടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഈ ആഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും.
Aster mims 04/11/2022

സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ സംശയം; വിദേശത്തുള്ള താരത്തിന്റെ മൊഴി ഉടന്‍ എടുക്കുമെന്ന് ക്രൈംബ്രാഞ്ച്

കാവ്യയെ കൂടാതെ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെയും കേസില്‍ ചോദ്യം ചെയ്യും. മുഖ്യപ്രതി പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിലും തെളിവ് നശിപ്പിച്ചതിലും ആണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറില്‍ പള്‍സര്‍ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുള്ളത്. ഉപയോഗ യോഗ്യമല്ലാത്തതിനാല്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയില്‍ കാര്‍ ദിലീപിന് തന്നെ അന്വേഷണ സംഘം നല്‍കിയിരുന്നു.

120 പേരെയാണ് സാക്ഷികളായി ഇരു കേസുകളിലായി അന്വേഷണ സംഘം ഉള്‍പെടുത്തിരിക്കുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

അതിനിടെ പൊലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗര്‍ വിന്‍സന്റ് നല്‍കിയ ഹര്‍ജിയില്‍ ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഹര്‍ജി. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണം സംഘം നല്‍കിയ നോടിസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. എന്നാല്‍ ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് ആലപ്പുഴ സ്വദേശിയായ സാഗര്‍ വിന്‍സന്റ്. ബൈജു പൗലോസ് തന്നെ ഉപദ്രവിക്കും എന്ന ആശങ്കയും ഇയാള്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതേ സമയം നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന്റെ ജാമ്യാപേക്ഷയിലും ഹൈകോടതിയുടെ മറ്റൊരു ബഞ്ച് തിങ്കളാഴ്ച വിധി പറയും.

Keywords: Actress attack case: Crime Branch may question Kavya Madhavan, Kochi, News, Cinema, Actress, Kavya Madhavan, Dileep, Trending, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia