അക്രമ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി സുപ്രീംകോടതിയില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി; പകര്‍പ്പ് നല്‍കരുതെന്നും ദൃശ്യങ്ങള്‍ ചോരാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നും കാട്ടി നടിയും ഹര്‍ജി നല്‍കി

 


ന്യൂഡെല്‍ഹി: (www.kvartha.com 17.09.2019) തനിക്കു നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നടന്‍ ദിലീപിന് നല്‍കരുതെന്ന് അഭ്യര്‍ത്ഥിച്ച് ആക്രമിക്കപ്പെട്ട നടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നും നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

മെമ്മറി കാര്‍ഡ് നല്‍കുന്ന പക്ഷം ദൃശ്യങ്ങള്‍ ചോരാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ ഒട്ടേറെ സമ്മര്‍ദങ്ങള്‍ നേരിട്ടു. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി അഭ്യര്‍ത്ഥിച്ചു. നടിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ചൊവ്വാഴ്ച തീരുമാനമെടുത്തേക്കും. അപേക്ഷയോടൊപ്പം ചില രേഖകളും മുദ്രവച്ച കവറില്‍ നല്‍കിയിട്ടുണ്ട്.

 അക്രമ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി സുപ്രീംകോടതിയില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി; പകര്‍പ്പ് നല്‍കരുതെന്നും ദൃശ്യങ്ങള്‍ ചോരാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നും കാട്ടി നടിയും ഹര്‍ജി നല്‍കി

നടിയെ ആക്രമിക്കുമ്പോള്‍ ഓടുന്ന വാഹനത്തില്‍ വച്ച് ഒന്നാം പ്രതി പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങളെന്നാണ് പോലീസിന്റെ വാദം. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പകര്‍പ്പ് വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാന്‍ ചോരാന്‍ സാധ്യതയുണ്ടെന്നും നല്‍കരുതെന്നുമാണ് സര്‍ക്കാരിന്റേയും നിലപാട്.

കേസില്‍ മാസങ്ങളോളം ജയിലില്‍ കിടന്ന ദിലീപ് ഒടുവില്‍ ജാമ്യം കിട്ടി പുറത്തിറങ്ങുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actress Assault Case: Victim moves Supreme Court pleading no, New Delhi, News, Trending, Actor, Actress, Supreme Court of India, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia