നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും
Nov 27, 2020, 11:40 IST
കൊച്ചി: (www.kvartha.com 27.11.2020) നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സി ആര്‍ പി സി 406 പ്രകാരം ഹൈക്കോടതി ഉത്തരവിന് എതിരെയാണ് സര്‍ക്കാര്‍ കോടതി മാറ്റത്തിനുളള ആവശ്യം സുപ്രീംകോടതിയില്‍ ഹര്‍ജിയായി ഉന്നയിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുക എന്നുളളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സുപ്രീംകോടതിയിലേക്കുളള ഹര്‍ജി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ അഭിഭാഷകര്‍ കടന്നുകഴിഞ്ഞു. ഡെല്‍ഹിയിലുളള അഭിഭാഷകരുമായി ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ സുപ്രീംകോടതിയില്‍ ഹാജരാകുമെന്നാണ് വിവരം.
നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ഇതേ കാര്യവുമായി സമീപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസമായതിനാലാണ് സി ആര്‍ പി സി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാനുളള തീരുമാനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം, ഹൈക്കോടതി വിധി വന്നതോടെ വിചാരണക്കോടതി നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വേഗത്തില്‍ വിചാരണയുമായി മുന്നോട്ടുപോകാനാണ് വിചാരണക്കോടതിയുടെ ശ്രമം.
അടുത്തമാസം രണ്ടാം തീയതി വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അടക്കമുളളവര്‍ക്കും വിചാരണ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശന്‍ രാജിവച്ചിരുന്നു. എന്നാല്‍ സുരേശന്റെ രാജി ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടില്ല.
ഹൈക്കോടതിയില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ തന്നെയായിരിക്കും സുപ്രീംകോടതിയേയും സര്‍ക്കാര്‍ ബോധ്യപ്പെടുത്തുക. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്ന് സര്‍ക്കാര്‍ അറിയിക്കും. 2013ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങള്‍ക്ക് അനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും പ്രധാനപ്പെട്ട വാദം.

കോടതിയില്‍ നടന്നിട്ടുളള മറ്റുകാര്യങ്ങള്‍ എല്ലാം നേരത്തേ ഹൈക്കോടതിയെ അറിയിച്ചിട്ടുളളതാണ്. അക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സുപ്രീംകോടതിയിലേക്ക് സംസ്ഥാനസര്‍ക്കാര്‍ പോകുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിക്കുക എന്നുളളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സുപ്രീംകോടതിയിലേക്കുളള ഹര്‍ജി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ അഭിഭാഷകര്‍ കടന്നുകഴിഞ്ഞു. ഡെല്‍ഹിയിലുളള അഭിഭാഷകരുമായി ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകര്‍ തന്നെ സുപ്രീംകോടതിയില്‍ ഹാജരാകുമെന്നാണ് വിവരം.
നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ഇതേ കാര്യവുമായി സമീപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസമായതിനാലാണ് സി ആര്‍ പി സി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാനുളള തീരുമാനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
അതേസമയം, ഹൈക്കോടതി വിധി വന്നതോടെ വിചാരണക്കോടതി നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വേഗത്തില്‍ വിചാരണയുമായി മുന്നോട്ടുപോകാനാണ് വിചാരണക്കോടതിയുടെ ശ്രമം.
അടുത്തമാസം രണ്ടാം തീയതി വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അടക്കമുളളവര്‍ക്കും വിചാരണ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുരേശന്‍ രാജിവച്ചിരുന്നു. എന്നാല്‍ സുരേശന്റെ രാജി ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടില്ല.
Keywords: Actress assault case: State government will approach Supreme Court seeking a change in the trial court, Kochi, News, Cinema, Actress, Attack, High Court of Kerala, Supreme Court of India, Criticism, Lawyers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.