Trailer | 'ഖെദ്ദ' സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു; ആശാ ശരത്തിനൊപ്പം മകള്‍ ഉത്തരയും

 


ADVERTISEMENT



കൊച്ചി: (www.kvartha.com) ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങളുടെ സംവിധായകനായിരുന്ന മനോജ് കാനയുടെ 'ഖെദ്ദ' സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു ഫാമിലി ത്രിലര്‍ ഗണത്തില്‍പ്പെടുന്നതാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആകാംക്ഷയുണര്‍ത്തുന്ന ചിത്രത്തില്‍ ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്നു. 
Aster_MIMS

ഒരു കെണിയില്‍ പെടുന്ന കഥാപാത്രവും അതില്‍ നിന്നും പുറത്തുകടക്കാനുള്ള ശ്രമങ്ങളുമാണ് കഥയുടെ കഥാതന്തു. ആശ ശരത്തിനൊപ്പം മകള്‍ ഉത്തര ശരത്തും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. ഉത്തരയുടെ സിനിമാ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. സിനിമയിലും അമ്മയും മകളുമായാണ് ആശ ശരത്തും ഉത്തരയും അഭിനയിക്കുന്നത്. 

Trailer | 'ഖെദ്ദ' സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു; ആശാ ശരത്തിനൊപ്പം മകള്‍ ഉത്തരയും


ആശ ശരത്തിനൊപ്പം സുദേവ് നായര്‍, സുധീര്‍ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മനോജ് കാന തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഡിസംബര്‍ രണ്ടിന് ചിത്രം തീയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും. 

അടുത്തിടെയാണ് ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. താരസമ്പന്നമായ നിശ്ചത്തിന്റെ വീഡിയോകളും ഫോടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നര്‍ത്തകിയും അഭിനേത്രിയുമായ ആശ ശരത്ത് മിനി സ്‌ക്രീനില്‍ നിന്നാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.



Keywords:  News,Kerala,State,Kochi,Actress,Cinema,Entertainment,Social-Media,Video,YouTube,Latest-News, Actress Asha Sharath's movie Khedda Official Trailer out
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia