മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജ്; അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ നിയമനടപടിയുമായി നടി അപര്‍ണ

 



കൊച്ചി: (www.kvartha.com 09.06.2020) തന്റെ ഫെയ്‌സ്ബുക്ക് പേജ് അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ്. അല്ലാതെ മറ്റുള്ളവരുടെ രതി വൈകൃതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനല്ലെന്ന് തുറന്നടിച്ച് നടി അപര്‍ണ നായര്‍. അത്തരക്കാര്‍ക്ക് ഒരു പാഠമായി പോസ്റ്റില്‍ അശ്ലീല കമന്റുമായി വന്നയാള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് താരം.

മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജ്; അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ നിയമനടപടിയുമായി നടി അപര്‍ണ

വ്യക്തിയുടെ പേരും പ്രൊഫൈലും പരസ്യമായി വെളിപ്പെടുത്തിക്കൊണ്ട് താരം പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജെന്നും തെറ്റ് കണ്ടാല്‍ തനിക്ക് മിണ്ടാതിരിക്കാനാവില്ലെന്നും അപര്‍ണ കുറിച്ചിരുന്നു.

മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനല്ല തന്റെ ഫെയ്‌സ്ബുക്ക് പേജ്; അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ നിയമനടപടിയുമായി നടി അപര്‍ണ

ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് താരം വ്യക്തമാക്കിയത്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും താരം നന്ദിയും പറഞ്ഞു.

അപര്‍ണാ നായര്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ അഭ്യുതയകാംഷികളുമായി ആശയവിനിമയം നടത്താന്‍ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും, അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങള്‍ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല.

ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി, വികലമായ നീക്കത്തെ കണ്ടു ഞാന്‍ മിണ്ടാതെ ഇരിക്കും എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും തെറ്റി.

നിങ്ങളുടെ പ്രൊഫൈലിലെ ഒരു ഫോട്ടോയില്‍ സ്വന്തം മകളെ വാത്സല്യപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തിയിട്ടുള്ള നിങ്ങള്‍ മനസിലാക്കുക, ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച ഒരച്ഛന്റെ മകളാണ് ഞാനും എന്നത്.

ഞാനിവിടെയുള്ളതിന് കാരണം എന്റെ തൊഴിലിന് വേണ്ടിയാണ്, 30 സെക്കന്റ് നീണ്ടു നില്‍ക്കുന്ന താത്കാലിക സംതൃപ്തിക്ക് വേണ്ടിയല്ല !


Keywords:  News, Kerala, Kochi, Facebook, Social Network, Actress, Abuse, Cinema, Entertainment, Actress Aparna Nair to Move Legally against online abuser
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia