നടി അഞ്ജലി നായര്‍ വിവാഹിതയായി; വരന്‍ സഹസംവിധായകൻ അജിത് രാജു

 



കൊച്ചി: (www.kvartha.com 18.02.2022) നടി അഞ്ജലി നായര്‍ വിവാഹിതയായി. സഹസംവിധായകൻ അജിത് രാജുവാണ് വരന്‍. അജിത് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവാഹം കഴിഞ്ഞ സന്തോഷം പങ്കുവച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

നെല്ല് എന്ന തമിഴ് ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്‌സിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അമ്മ വേഷങ്ങളിലൂടെയും സഹനടിയായും തിളങ്ങിയ അഞ്ജലിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

നടി അഞ്ജലി നായര്‍ വിവാഹിതയായി; വരന്‍ സഹസംവിധായകൻ അജിത് രാജു


1994ല്‍ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ സഹതാരമായിട്ടാണ് അഞ്ജലിയുടെ അരങ്ങേറ്റം. തുടര്‍ന്ന് മംഗല്യ സൂത്രം, ലലനം, നെല്ല് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2010 ലാണ് അഞ്ജലിയുടെ രണ്ടാം വരവ്. ചെറുവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട അഞ്ജലിയുടെ കമ്മട്ടിപ്പാടം, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അമ്മ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 

ദൃശ്യം 2വിലെ പൊലീസുകാരിയും ശ്രദ്ധ നേടി. മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിലാണ് ഒടുവില്‍ വേഷമിട്ടത്. ബാലതാരമായി അഭിനയം തുടങ്ങിയ അഞ്ജലി മോഡലും അവതാരകയുമായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി ശ്രദ്ധിക്കപ്പെട്ട ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു.

ആര്‍ട് ഫിലിം മേകറും തമിഴിലും മലയാളത്തിലും സഹസംവിധായകനുമാണ് അജിത് രാജ്. ലാല്‍ ജോസിനോടൊപ്പം 'നാല്പത്തിയൊന്ന്' എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി തമിഴ് സിനിമകളിലും അജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Keywords:  News, Kerala, State, Kochi, Entertainment, Cinema, Actress, Cine Actor, Facebook Post, Social Media, Actress Anjali Nair wedding with Associate Director Ajith Raju
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia