നടി അനശ്വര വിവാഹിതയാകുന്നു, വരന്‍ മറൈന്‍ എഞ്ചിനിയര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com22/06/2020)  മലായാള സിനിമാനടി അനശ്വര  പൊന്നമ്പത്ത് വിവാഹിതയാകുന്നു. മറൈന്‍ എന്‍ജിനീയറായ ദിന്‍ഷിത്ത് ദിനേശാണ് വരന്‍. തിങ്കളാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നു. അടുത്ത വര്‍ഷമായിരിക്കും വിവാഹം.

ഓര്‍മയില്‍ ഒരു ശിശിരം എന്ന സിനിമയിലൂടെയാണ് അനശ്വര പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. അന്തരിച്ച വിവേക് ആര്യനായിരുന്നു 2019 ല്‍ റിലീസായ ഓര്‍മയില്‍ ഒരു ശിശിരം സംവിധാനം ചെയ്തത്. ദീപക് പറമ്പോലായിരുന്നു ചിത്രത്തിലെ നായകന്‍. വിവേക് ആര്യന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം.

നടി അനശ്വര വിവാഹിതയാകുന്നു, വരന്‍ മറൈന്‍ എഞ്ചിനിയര്‍

Keywords:  Kerala, Cinema, Entertainment, News, Actress, Marriage, actress anaswara getting married
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia