Ahaana Krishna | രണ്ട് ചാണക പീസ് തരട്ടെയെന്ന് കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി അഹാന കൃഷ്ണകുമാര്‍; 'മനുഷ്യനായാല്‍ ആത്മാഭിമാനം വേണം'

 



കൊച്ചി: (www.kvartha.com) തന്റെ പോസ്റ്റിന് താഴെ വന്ന കമന്റും അതിന് നടി അഹാന കൃഷ്ണകുമാര്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. 'രണ്ട് ചാണക പീസ് തരട്ടെ' എന്നായിരുന്നു അഹാനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റ്. ഇതിനാണ് താരം കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്. 

'സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാന്‍ ബ്ലോക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു മാറ്റത്തിന് വേണ്ടി, ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു... മനുഷ്യനെന്ന നിലയില്‍ ഒരാള്‍ക്ക് അല്‍പ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം. തീര്‍ച്ചയായും ഒരുപാട് ആത്മസ്‌നേഹവും. അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അര്‍ഥശൂന്യമായ ഡയലോഗുകള്‍, പ്രത്യേകിച്ച് ഒരു പൊതുയിടത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും നിങ്ങളെത്തന്നെ വിഡ്ഢികളാക്കുകയും ചെയ്യരുത്. ശ്രദ്ധപുലര്‍ത്തുക', എന്നാണ് അഹാന മറുപടി നല്‍കിയത്.

Ahaana Krishna | രണ്ട് ചാണക പീസ് തരട്ടെയെന്ന് കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി അഹാന കൃഷ്ണകുമാര്‍; 'മനുഷ്യനായാല്‍ ആത്മാഭിമാനം വേണം'


പിന്നാലെ നിരവധി പേരാണ് അഹാനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. കൃത്യമായി തന്നെ മറുപടി നല്‍കിയെന്നും ഇത്തരക്കാര്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നത്. 

അഹാനയുടേതായി ഇനി റിലീസിനൊരുങ്ങുന്നത് അടി എന്ന സിനിമയാണ്. ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. 

Ahaana Krishna | രണ്ട് ചാണക പീസ് തരട്ടെയെന്ന് കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി അഹാന കൃഷ്ണകുമാര്‍; 'മനുഷ്യനായാല്‍ ആത്മാഭിമാനം വേണം'


Keywords: 
News,Kerala,State,Kochi,Entertainment,Actress,Social-Media,Lifestyle & Fashion,Cinema,Top-Headlines, Actress Ahaana Krishna reply to instagram post comment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia