താരങ്ങള്‍ പ്രതിഫലം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇല്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ല, നിര്‍മ്മാതാക്കള്‍

 


കൊച്ചി: (www.kvartha.com 05/06/2020)   കൊവിഡ് പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ താരങ്ങള്‍ പ്രതിഫലത്തുക കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു  ഇല്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം രജ്ഞിത്ത് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിനിമയുടെ നിര്‍മാണ ചെലവ് അന്‍പത് ശതമാനമായി കുറയ്ക്കാനാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അമ്മ, ഫെഫ്ക തുടങ്ങിയ ചലച്ചിത്ര സംഘടനകളെ  അറിയിക്കും. സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ പിന്തുണക്കുമെന്ന് മമ്മൂട്ടിയും മോഹന്‍ലാലും അറിയിച്ചിട്ടുണ്ട്.

ഇന്‍ഡോര്‍ ഷൂട്ടിങിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഷൂട്ടുകള്‍ ഒരുമിച്ച് നടന്നില്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഓണ്‍ലൈന്‍ റിലീസിനോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും വളര്‍ന്നു വരുന്ന പ്ലാറ്റ്‌ഫോമാണ് ഓണ്‍ലൈന്റേത് എന്ന് അസ്സോസിയേഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒരു സിനിമയ്ക്ക് കോടികളാണ് പ്രതിഫലം നല്‍കുന്നത്. സാറ്റലൈറ്റ് വിലയുള്ള മറ്റ് നടന്‍മാര്‍ക്ക് 75 ലക്ഷത്തിന് മുകളിലും. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇനി ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു.

താരങ്ങള്‍ പ്രതിഫലം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇല്ലെങ്കില്‍ മുന്നോട്ട് പോകാനാകില്ല, നിര്‍മ്മാതാക്കള്‍

Keywords:  Kerala, Cinema, News, Actor, Kochi, Mammootty, Mohanlal, Actors should reduce their remuneration: producers association

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia