നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി

 


കൊച്ചി: (www.kvartha.com 20.01.2022) നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം മാവേലിക്കര സബ് റജിസ്ട്രാര്‍ ഓഫിസില്‍ വച്ചായിരുന്നു വിവാഹം. വൈകിട്ട് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിട്ടുണ്ടെന്ന് ഇരുവരും അറിയിച്ചു.

മുംബൈ പൊലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ഹരീഷ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലന്‍ വേഷത്തിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്. 2010 ല്‍ റിലീസ് ചെയ്ത 'താ'യാണ് ആദ്യ ചിത്രം. പായും പുലി, പവര്‍, ശ്രീമന്തുഡു, തൊടാരി, തനി ഒരുവന്‍, ഭൈരവാ, ധുവ്വടാ ജഗന്നാഥം, കവചം, വിനയ വേഥയ രാമ, കൈതി, പുഷ്പ, വി, ഈശ്വരന്‍ എന്നിവയാണ് പ്രധാന സിനിമകള്‍. മമ്മൂട്ടി നായകനായെത്തുന്ന 'ഭീഷ്മ പര്‍വം' ആണ് ഹരീഷിന്റെ പുതിയ പ്രോജക്ട്.

നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി

നോര്‍ത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് ചിന്നു. അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം ഇപ്പോള്‍ ഛായാഗ്രഹണമേഖലയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ മനോജ് പിള്ളയുടെ സഹായിയായി പ്രവര്‍ത്തിക്കുന്ന ചിന്നു, മാമാങ്കം ഉള്‍പെടെയുള്ള സിനിമകളില്‍ കാമറ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്നു. അതുത്തുതന്നെ സ്വതന്ത്ര ഛായാഗ്രാഹകയായി മാറാനുള്ള തയാറെടുപ്പിലാണ് ചിന്നു.

Keywords:  Actors Harish Uthaman, Chinnu Kuruvila enter wedlock, Kochi, News, Marriage, Cinema, Actor, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia