നടന്റെ ലൈസെൻസ് വ്യാജമായി പുതുക്കിയ ഡ്രൈവിങ് സ്കൂളിനെതിരെ നടപടി എടുത്തേക്കും
Apr 22, 2021, 13:18 IST
കോഴിക്കോട്: (www.kvartha.com 22.04.2021) ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ നൽകിയതിന്റെ പേരിൽ പൃഥ്വിരാജ് മുഖ്യ കഥാപാത്രമായ 'ഡ്രൈവിങ് ലൈസൻസ് ' എന്ന സിനിമയിലെ നായകന് നേരിടേണ്ടി വന്ന പ്രതിസന്ധിഘട്ടങ്ങളിലും വലിയ പുലിവാലുകളാണ് നടൻ വിനോദ് കോവൂരിന് നേരിടേണ്ടി വന്നത്.
2019ല്‍ കാലാവധി അവസാനിച്ച തന്റെ ഡ്രൈവിങ് ലൈസെൻസ് പുതുക്കാന്‍ വിനോദ് വീടിനടുത്തുള്ള കോവൂര്‍ നസീറ ഡ്രൈവിങ് സ്കൂളില്‍ ഏല്പിച്ചിരുന്നു. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പെടെ നടപടിക്രമം വേണമെന്ന് പറഞ്ഞ സ്കൂള്‍ അധികൃതര്‍ 6300 രൂപ ഫീസും വാങ്ങി.
2019ല്‍ കാലാവധി അവസാനിച്ച തന്റെ ഡ്രൈവിങ് ലൈസെൻസ് പുതുക്കാന്‍ വിനോദ് വീടിനടുത്തുള്ള കോവൂര്‍ നസീറ ഡ്രൈവിങ് സ്കൂളില്‍ ഏല്പിച്ചിരുന്നു. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പെടെ നടപടിക്രമം വേണമെന്ന് പറഞ്ഞ സ്കൂള്‍ അധികൃതര്‍ 6300 രൂപ ഫീസും വാങ്ങി.
ലൈസെൻസ് ഉടന്‍ ശരിയാക്കാം എന്ന അറിയിപ്പും കിട്ടിയതിനെ തുടർന്ന് വിനോദ് കൊച്ചിയിൽ ഷൂടിങ് തിരക്കിലായിരുന്നു. ഇതിനിടെയാണ് നടനെ ഞെട്ടിച്ചുള്ള സംഭവം നടന്നത്. ഒരുദിവസം രാവിലെ കോഴിക്കോട് സൈബര്‍ സെലിൽ നിന്ന് ഫോണില്‍ വിളിച്ചിട്ട്, വിനോദല്ലെ? താങ്കളുടെ ലൈസെൻസ് വ്യാജമായി പുതുക്കിയിട്ടുണ്ടല്ലോ... എന്ന്ചോദിക്കുകയായിരുന്നു. ലൈസെൻസ് പുതുക്കാന്‍ നല്‍കിയെന്നല്ലാതെ താനൊന്നും അറിയില്ലെന്ന് പറഞ്ഞതോടെ സംഭവകഥ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
കോവൂര്‍ നസീറ ഡ്രൈവിങ് സ്കൂള്‍ അധികൃതര്‍ 'സാരഥി' വെബ്സൈറ്റില്‍ കയറി മോടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ പി വി രതീഷിന്റെ യൂസര്‍ നെയിമും പാസ്വേര്ഡും ഉപയോഗിച്ച് അദ്ദേഹം അറിയാതെ ലോഗിന്‍ ചെയ്ത് വിനോദിന്റെ ലൈസെൻസ് പുതുക്കുകയായിരുന്നുവത്രെ.
മാര്ച് ഒന്നിനാണ് സംഭവം. രാത്രി എട്ടിനും 8.40നും ഇടയിലാണ് ലോഗിന്‍ ചെയ്ത് ലൈസെൻസ് പുതുക്കിയത്. നാലുതവണ ലോഗിന്‍ ചെയ്തെന്ന് രതീഷിന് മൊബൈലില്‍ സന്ദേശം ലഭിച്ചതോടെ സംശയം തോന്നി അദ്ദേഹം ആര്‍ടിഒക്ക് പരാതി നല്കി. ആര്‍ടിഒയുടെ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തുകയും വിനോദ് കോവൂരിന്റെ ലൈസെൻസാണ് പുതുക്കിയതെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ ആര്‍ടിഒ പരാതി സൈബര്‍ സെല്ലിന് കൈമാറി.
അന്വേഷണത്തില്‍ നസീറ ഡ്രൈവിങ് സ്കൂളിന്റെ ഐപിയിലൂടെയാണ് വെബ്സൈറ്റില്‍ കയറിയതെന്ന് കണ്ടെത്തുകയും പൊലീസ് ഡ്രൈവിങ് സ്കൂളിലെത്തി ഹാര്‍ഡ് ഡിസ്കും മോഡവും ഉള്‍പെടെ പിടിച്ചെടുക്കുകയും ചെയ്തു.
ഹാര്‍ഡ് ഡിസ്കിലെ വിവരങ്ങള്‍ ഡിലീറ്റാക്കിയതിനാല് ഇവ വീണ്ടെടുക്കാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപോർട് ലഭിച്ചശേഷമാവും തുടര്‍ നടപടി. ഡ്രൈവിങ് സ്കൂളിന്റെ അധികൃതർ കാരണം പ്രയാസത്തിലായത് വിനോദ് കോവൂരാണ്.
കാലാവധി കഴിഞ്ഞ ലൈസന്‍സിന്റെ പേരില്‍ വലിയ തട്ടിപ്പുണ്ടായതോടെ ഇത് ഹൈദരാബാദിലെ സര്‍വറില്‍ നിന്ന് റദ്ദാക്കിയശേഷമേ പുതിയ ലൈസെൻസിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് വിനോദിന് ലഭിച്ച സന്ദേശം കാലതാമസമുണ്ടാവുമെന്നതിനാല് അതുവരെ താല്‍ക്കാലിക ലൈസെൻസ് ലഭിക്കുമോ എന്നറിയാന്‍ അടുത്തദിവസം ആര് ടി ഒയെ സമീപിക്കുമെന്ന് വിനോദ് പറഞ്ഞു.
Keywords: News, Kozhikode, Actor, Driving Licence, Film, Entertainment, Cinema, Kerala, State, Top-Headlines, Actor's driving license issue; action may be taken against the driving school.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.