പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞവിവരം വെളിപ്പെടുത്തി നടന്‍ ആര്യന്‍
Aug 10, 2021, 14:27 IST
ചെന്നൈ: (www.kvartha.com 10.08.2021) പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞവിവരം വെളിപ്പെടുത്തി നടന്‍ ആര്യന്‍. തമിഴ് സീരിയല്‍ താരങ്ങളായ ആര്യനും ശബാനയുമാണ് വിവാഹിതരാകുന്നത്. മോതിരമണിഞ്ഞ്, കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്ന ചിത്രമാണ് ആര്യന്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.
'അവളുടെ ആത്മാവുമായി പ്രണയത്തിലായി' എന്നാണ് ചിത്രത്തോടൊപ്പം ശബാനയെ ടാഗ് ചെയ്തു ആര്യന്‍ കുറിച്ചത്.
ആര്യന്റെ പോസ്റ്റിനോട് ശബാന പ്രതികരിച്ചതിങ്ങനെയാണ്; 'നിങ്ങള്‍ എന്നെ വിസ്മയിപ്പിക്കുന്നതില്‍ ഒരിക്കലും പരാജയപ്പെടുന്നില്ല' എന്ന്. ഇതിനുപിന്നാലെ ആശംസകളുമായി എത്തുകയാണ് ഇരുവരുടെയും ആരാധകര്‍.
ഭാഗ്യലക്ഷ്മി എന്ന സീരിയലിലാണ് ആര്യന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സെമ്പരത്തി എന്ന സീരിയലില്‍ പാര്‍വതി എന്ന കഥാപാത്രമാണ് ശബാനയുടേത്. ഈ സീരിയല്‍ 1000 എപിസോഡ് പിന്നിട്ടു. മെയ് മാസം മുതലാണ് ആര്യനും ശബാനയും പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിംഗിലാണെന്നുമുള്ള കിംവദന്തികള്‍ ഉയര്‍ന്നത്.
Keywords: Actors Aryan and Shabana announce their relationship with a romantic post, Chennai, News, Actress, Marriage, Cinema, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.