വാഹനാപകടത്തിൽ യുവനടിക്ക് ഗുരുതര പരിക്ക്; ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു
Jul 25, 2021, 18:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 25.07.2021) വാഹനാപകടത്തില്‍ യുവ നടിക്ക് ഗുരുതര പരിക്ക്. തമിഴ് സിനിമാ താരം യാഷിക ആനന്ദിനാണ് ഗുരുതരമായി പരിക്കേറ്റതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്തു.
ഞായറാഴ്ച പുലര്‍ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം റോഡിലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. അമേരികയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്. അമിതവേഗതയിൽ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപോർടുകൾ.
ഞായറാഴ്ച പുലര്‍ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട വാഹനം റോഡിലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. അമേരികയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്. അമിതവേഗതയിൽ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപോർടുകൾ.
യാഷികയും മൂന്ന് സുഹൃത്തുക്കളുമാണ് കാറില്‍ ഉണ്ടായിരുന്നത്. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യാഷികയുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപോര്‍ടുകളുണ്ട്. ഈസ്റ്റ് കോസ്റ്റ് റോഡിൽ വെച്ചാണ് അപകടം. നടിയുടെ സുഹൃത്തായ വല്ലി ചെട്ടി ഭവാനി കാറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവര്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകർന്നിരുന്നു.
കാവലായ് വേണ്ടം, ധ്രുവങ്ങൾ പതിനാറ്, ഇരുട്ട് അറയിൽ മുരട്ടു കുത്ത്, നോട്ട, സോംബി, മൂക്കുത്തി അമ്മൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു യാഷിക. ബിഗ് ബോസ് ഉള്‍പെടെയുള്ള ഷോകളിലൂടെ ടെലിവിഷന്‍ രംഗത്തും സുപരിചിതയായിരുന്നു താരം.
Keywords: News, Chennai, Tamilnadu, Accident, Accidental Death, Death, Entertainment, Actress, Film, Cinema, Actor Yashika Aanand, Yashika, Actor Yashika Aanand injured in a road accident, is critical.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

