പ്രശസ്ത ഹാസ്യതാരം വിവേകിന് ഹൃദയാഘാതം; നില ഗുരുതരം, തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു

 


ചെന്നൈ: (www.kvartha.com 16.04.2021) പ്രശസ്ത ഹാസ്യതാരം വിവേകിന് ഹൃദയാഘാതം. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട നടനെ ഉടന്‍ തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ നില ഗുരുതരമാണെന്നാണ് റിപോര്‍ടുകള്‍. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്.

                                                                         
പ്രശസ്ത ഹാസ്യതാരം വിവേകിന് ഹൃദയാഘാതം; നില ഗുരുതരം, തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു


വിവേകിനെ നിലവില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ആന്‍ജിയോഗ്രാമിന് വിധേയനാക്കിയിട്ടുണ്ട്. 59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

വാക്‌സിനേഷന്‍ കഴിഞ്ഞയുടനെ താരം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഡോസ് എടുക്കാന്‍ അദ്ദേഹം അര്‍ഹരായ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. കൊറോണ വൈറസില്‍ നിന്ന് സ്വയം സുരക്ഷിതരായിരിക്കാനുള്ള പൊതു സുരക്ഷാ നടപടികള്‍ മാസ്‌ക് ധരിക്കുക, കൈ കഴുകുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ്. സ്വയം പ്രതിരോധിക്കാനുള്ള മെഡിക്കല്‍ മാര്‍ഗം ഈ വാക്‌സിന്‍ ആണ്.

നിങ്ങള്‍ സിദ്ധ മരുന്നുകള്‍, ആയുര്‍വേദ മരുന്നുകള്‍, വിറ്റാമിന്‍-സി, സിങ്ക് ഗുളികകള്‍ തുടങ്ങിയവ എടുക്കുന്നുണ്ടാകാം. എന്നാല്‍ ഇവ അധിക നടപടികളാണ്. വാക്‌സിന്‍ മാത്രമാണ് നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നത്. വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് കോവിഡ് ഉണ്ടാകുന്നില്ലേ എന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, അത് അങ്ങനെയല്ല. കോവിഡ് 19 നിങ്ങളെ ബാധിച്ചാലും മരണം സംഭവിക്കില്ല, എന്നും താരം പറഞ്ഞിരുന്നു.

ട്വിറ്ററില്‍ സജീവമായ വിവേക്, താന്‍ വാക്‌സിന്‍ സ്വീകരിച്ച ചെന്നൈയിലെ ഒമാന്‍ദരാര്‍ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും പറഞ്ഞു.

മൂന്ന് തവണ തമിഴ്‌നാട് സര്‍കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയിരുന്നു. സാമി, ശിവാജി, അന്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Keywords:  Actor Vivek critical after cardiac arrest, hospitalized in Chennai, Chennai, News, Cinema, Cine Actor, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia