Accident | ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറി; വിശാല്‍ ചിത്രത്തിന്റെ ലൊകേഷനില്‍ അപകടമൊഴിവായത് തലനാരിഴയ്ക്ക്; വീഡിയോ
Feb 23, 2023, 10:54 IST
ചെന്നൈ: (www.kvartha.com) വിശാല്‍ നായകനായി ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന 'മാര്‍ക്ക് ആന്റണി'യുടെ ലൊകേഷനില്‍ ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറി. നിര്‍ണായകമായ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ നിയന്ത്രണംവിട്ട ലോറി സെറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പിന്നീട് അറിയിച്ചു. വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സംഭവത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വിശാല്‍ ട്വിറ്ററില്‍ പങ്കുവച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിവരം അറിയിച്ച വിശാല്‍ ദൈവത്തിന് നന്ദി പറയുന്നതായും വ്യക്തമാക്കി. അപകടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ആരാധകരും.
തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി ചിത്രീകരിക്കുന്ന മാര്‍ക് ആന്റണിയില്‍ എസ് ജെ സൂര്യ, സുനില്‍ എന്നിവരും അഭിനയിക്കുന്നു. വിശാലിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'മാര്‍ക് ആന്റണി'. എസ് വിനോദ് കുമാറാണ് നിര്‍മാണം.
വിശാല്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ലാത്തി'യാണ്. എ വിനോദ്കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം എത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ചിത്രത്തില്‍ വിശാല്‍ അഭിനയിച്ചിരിക്കുന്നത്.
Jus missed my life in a matter of few seconds and few inches, Thanks to the Almighty
— Vishal (@VishalKOfficial) February 22, 2023
Numb to this incident back on my feet and back to shoot, GB pic.twitter.com/bL7sbc9dOu
Keywords: News,National,India,chennai,Top-Headlines,Latest-News,Accident, Entertainment,Actor,Cine Actor,Cinema,Kollywood,Mollywood,Tollywood, Actor Vishal Shares BTS Video From Mark Antony Where a Truck Almost Ran Over Him
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.