Actor Vishal | പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തി നടന്‍ വിശാല്‍; തനിക്ക് 11 സഹോദരിമാര്‍, അവരുടെ സന്തോഷമാണ് വലുത്, ഇവരുടെ മക്കളുടെ പഠന ചെലവും താന്‍ ഏറ്റെടുക്കുമെന്നും താരം

 


ചെന്നൈ: (www.kvartha.com) പാവപ്പെട്ട 11 യുവതികളുടെ വിവാഹം നടത്തി നടന്‍ വിശാല്‍. വിവാഹത്തിന്റെ മുഴുവന്‍ ചെലവും വഹിച്ചതിന് പുറമെ ദമ്പതിമാര്‍ക്ക് കൈ നിറയെ സമ്മാനവും താരം നല്‍കി. മുന്നില്‍ നിന്ന് താലിയെടുത്ത് നല്‍കിയതും വിശാല്‍ തന്നെയായിരുന്നു. ഇത്തരത്തില്‍ സമൂഹ വിവാഹം നടത്തുക എന്നത് തന്റെ ഒത്തിരി നാളായുള്ള ആഗ്രഹമായിരുന്നുവെന്ന് വിശാല്‍ പറഞ്ഞു.

തമിഴ് നാട്ടിലെ തിരുവള്ളൂരിലെ ഒരു സ്‌കൂളില്‍ വച്ചായിരുന്നു വിശാലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സമൂഹ വിവാഹം നടന്നത്. ഇതുനുമുമ്പും വിശാലിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടന ഇത്തരം സത് പ്രവൃത്തികള്‍ ചെയ്തിട്ടുണ്ട്.

Actor Vishal | പാവപ്പെട്ട യുവതികളുടെ വിവാഹം നടത്തി നടന്‍ വിശാല്‍; തനിക്ക് 11 സഹോദരിമാര്‍, അവരുടെ സന്തോഷമാണ് വലുത്, ഇവരുടെ മക്കളുടെ പഠന ചെലവും താന്‍ ഏറ്റെടുക്കുമെന്നും താരം

തനിക്ക് പതിനൊന്ന് സഹോദരിമാരാണ് ഇപ്പോള്‍ ഉള്ളതെന്നും അവരുടെ സന്തോഷമാണ് തനിക്ക് വലുതെന്നും വിശാല്‍ പറഞ്ഞു. ഇവരുടെ മക്കളുടെ പഠന ചെലവും താന്‍ ഏറ്റെടുക്കുമെന്നും താരം വ്യക്തമാക്കി. എന്റെ പ്രസ്ഥാനത്തിന്റെ പേരില്‍ മറ്റു ജില്ലകളിലും ഈ സൗജന്യ വിവാഹങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ വിനോദ്കുമാര്‍ സംവിധാനം ചെയ്യുന്ന 'ലാത്തി' എന്ന ചിത്രമാണ് വിശാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് താരം ചിത്രത്തില്‍ എത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ബാലസുബ്രഹ്‌മണ്യന്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

എന്‍ ബി ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വിശാലിന്റേതായി 'മാര്‍ക്ക് ആന്റണി' എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ആദിക് രവിചന്ദ്രന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്‍ഡ്യന്‍ ചിത്രമായിട്ടാണ് 'മാര്‍ക്ക് ആന്റണി' ചിത്രീകരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Keywords: Actor Vishal gets 11 couples married, Chennai, News, Marriage, Cine Actor, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia