എനിക്ക് ഒന്നും പറയാനില്ല; അവളെന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ; തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ എന്നെ ശിക്ഷിക്കാം; അശ്ലീല ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് ജാമ്യം ലഭിച്ച നടന്‍ വിനായകന്റെ വാക്കുകള്‍
Jun 20, 2019, 15:04 IST
കല്‍പറ്റ: (www.kvartha.com 20.06.2019) ഫോണിലൂടെ ലൈംഗികച്ചുവയോടെ അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകന് ജാമ്യം. കല്പ്പറ്റ പോലീസ് സ്റ്റേഷനിലെത്തിയ വിനായകനെ അറസ്റ്റ് ചെയ്ത ശേഷമാണ് ജാമ്യത്തില്‍ വിട്ടത്.
അല്‍പസമയം മുന്‍പ് കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. പാമ്പാടി സ്റ്റേഷനിലാണ് മുന്‍മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതി പരാതി നല്‍കിയിരുന്നത്.
പോലീസ് വിളിച്ചു വരുത്താതെ, വിനായകന്‍ സ്വമേധയാ സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു. യാദൃശ്ചികമായി പരാതിക്കാരിയായ യുവതിയും വിനായകനും ഒരേ സമയത്താണ് സ്റ്റേഷനിലെത്തിയത്.
അഭിഭാഷകനൊപ്പമാണ് വിനായകന്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവതിയെ ശല്യപ്പെടുത്തരുതെന്ന് പോലീസ് വിനായകന് നിര്‍ദേശം നല്‍കി. യുവതിയോടല്ല ആദ്യം ഫോണില്‍ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകന്‍ പോലീസിന് മൊഴി നല്‍കി.
അതേസമയം സംഭവത്തെ കുറിച്ച് വിനായകന്റെ വാക്കുകള്‍ ഇങ്ങനെയാണ്; എനിക്ക് ഒന്നും പറയാനില്ല, അവളെന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ; തെളിയിക്കാന്‍ സാധിക്കുമെങ്കില്‍ എന്നെ ശിക്ഷിക്കാം എന്ന്.
കല്പറ്റയില്‍ ഒരു പരിപാടിക്കെത്തിയപ്പോഴാണ് യുവതി വിനായകനെ ഫോണില്‍ വിളിച്ചത്. പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ട പരിപാടിയിലേക്കു ക്ഷണിക്കാനായിട്ടാണ് വിളിച്ചത്. അപ്പോള്‍ മോശമായി പെരുമാറിയെന്നാണു പരാതി. ഇതോടെ കേസ് കല്പറ്റ പോലീസിനു കൈമാറിയിരുന്നു.
കേസില്‍ ഞായറാഴ്ച അന്വേഷണസംഘം കോഴിക്കോട്ടെത്തി ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ മൊഴിയെടുത്തിരുന്നു. വിനായകന്‍ തന്നോടു ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമായിരുന്നു മൊഴി.
സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും ഇലക്ട്രോണിക് മീഡിയ വഴി അപമാനിച്ചതിനുമാണ് വിനായകനെതിരെ കേസെടുത്തത്. വിനായകനുമായുള്ള സംഭാഷണം ഫോണില്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്ന് യുവതിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിരുന്നു. ഫോണ്‍ രേഖകളും അന്വേഷണ സംഘത്തിന് യുവതി തെളിവായി നല്‍കി. ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ തെളിവുകള്‍ സൈബര്‍ സെല്‍ വഴി ശേഖരിക്കുന്നുണ്ട്.

തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത കല്‍പ്പറ്റ പോലീസ് സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വിനായകനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് യുവതി ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആര്‍എസ്എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒരു അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞതിന് പിന്നാലെ രൂക്ഷമായ ജാതീയ അധിക്ഷേപമാണ് നടന്‍ നേരിട്ടത്. ഇതിന് വിനായകന്‍ നല്‍കിയ മറുപടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് യുവതി തനിക്ക് വിനായകനില്‍ നിന്ന് നേരിട്ട അനുഭവം വ്യക്തമാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Actor Vinayakan arrested, immediately granted bail in harassment case, News, Cinema, Cine Actor, Entertainment, Case, Bail, Arrested, Police, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.