Vikram Admitted To Hospital | ദേഹാസ്വാസ്ഥ്യം; നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 


ചെന്നൈ: (www.kvartha.com) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ വിക്ര (56) മിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വിക്രമിനെ പ്രവേശിപ്പിച്ചതെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വൈകുന്നേരം ആറ് മണിക്ക് ചെന്നൈയില്‍ നടക്കാനിരിക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ വിക്രം പങ്കെടുക്കേണ്ടതായിരുന്നു.
               
Vikram Admitted To Hospital | ദേഹാസ്വാസ്ഥ്യം; നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിക്രം ചിയാന്‍ വിക്രം എന്നും അറിയപ്പെടുന്ന താരത്തിന്റെ യഥാര്‍ഥ പേര് കെന്നഡി ജോണ്‍ വിക്ടര്‍ എന്നാണ്. തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദേശീയ അവാര്‍ഡ്, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡുകള്‍, തമിഴ്നാട് സ്റ്റേറ്റ് ഫിലിം അവാര്‍ഡ്, 2004-ല്‍ തമിഴ്നാട് സര്‍കാരിന്റെ കലൈമാമണി അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വിക്രം 1990 ല്‍ അഭിനയിച്ചു തുടങ്ങിയെങ്കിലും 1999 ഡിസംബറില്‍ സേതു എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം അദ്ദേഹം പ്രശസ്തനായി. ശേഷം ജെമിനി, സമുറായി, ധൂല്‍, കാതല്‍ സദുഗുഡു, സാമി, പിതാമഗന്‍, അരുള്‍, അനിയന്‍, ഭീമ, രാവണന്‍, ദൈവ തിരുമകള്‍, ഡേവിഡ്, ഇരുമുഗന്‍, മഹാന്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ നല്‍കി.

Keywords:  Latest-News, National, Top-Headlines, Actor, Health, Treatment, Hospital, Cinema, Film, Tamil Nadu, Actor Vikram, Actor Vikram Admitted To Hospital Over Health Issue.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia